മാവേലിക്കര: എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെല്‍ പ്രവര്‍ത്തക സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. ഹ്യൂമന്‍ റിസോഴ്‌സ് സെക്രട്ടറി കെ.ആര്‍.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ടി.കെ.പ്രസാദ്, സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, താലൂക്ക് എച്ച്.ആര്‍.കോ-ഓര്‍ഡിനേറ്റര്‍ ഡോ.പ്രദീപ് ഇറവങ്കര എന്നിവര്‍ പ്രസംഗിച്ചു.
താലൂക്ക് യൂണിയനിലെ 96 കരയോഗങ്ങളില്‍ നിന്നുള്ള എച്ച്.ആര്‍.സെല്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.






0 comments:
Post a Comment