Sunday, May 18, 2014

ചവറ പട്ടത്താനം 1881-ാംനമ്പര്‍ എന്‍ .എസ് .എസ് . കരയോഗ വാര്‍ഷികവും കുടുംബസംഗമവും ഇന്ന്‌ നടക്കും





ചവറ: പട്ടത്താനം 1881-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 60-ാം വാര്‍ഷികവും കുടുംബസംഗമവും 19ന്‌ ൈവകിട്ട് നാലിന് നടക്കും. പൊതുസമ്മേളനം എന്‍.എസ്.എസ്. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്യും. എന്‍ഡോവ്‌മെന്റും ധനപുരസ്‌കാരവും അദ്ദഹംതന്നെ വിതരണം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.ടി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് യൂണിയന്‍ ൈവസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ആധ്യാത്മിക ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

0 comments:

Post a Comment