Tuesday, May 20, 2014

കോഴിക്കോട് എന്‍ .എസ് .എസ് . ഹ്യൂമന്‍ റിസോഴ്‌സ് സംസ്ഥാനനേതൃത്വ സമ്മേളനം 24-ന്‌ ഉദ്ഘാടനം ചെയ്യും





കോഴിക്കോട്: എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് സംസ്ഥാന നേതൃസമ്മേളനം (എച്ച്.ആര്‍. വിഷന്‍ 2014) 24-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പെരുന്നയില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള സംസാരിക്കും. ഹ്യൂമന്‍ റിസോഴ്‌സ് സെക്രട്ടറി കെ.ആര്‍. രാജന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഭാവി പ്രവര്‍ത്തനരൂപരേഖയും അവതരിപ്പിക്കും.
സംസ്ഥാനത്തെ 59 താലൂക്ക് എന്‍.എസ്.എസ്. യൂണിയനുകളില്‍ നിന്നായി 500 ഹ്യൂമന്‍ റിസോഴ്‌സ് ഫാക്കല്‍റ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

0 comments:

Post a Comment