നിലമ്പൂര്‍: സമസ്ത നായര്‍ സമാജം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം ശരവണഭവ മഠത്തിന്റെ സഹകരണത്തോടെ സൗജന്യ പഠനോപകരണ വിതരണവും ആധ്യാത്മിക പ്രഭാഷണവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനിലും ഉച്ചയ്ക്ക് ഒന്നരയ്ക്ക് നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തിലും നടക്കുന്ന ചടങ്ങില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും വ്യക്തികളെ ആദരിക്കലും നടത്തും.
നായര്‍സമാജം സംസ്ഥാന ജനറല്‍സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണപിള്ള ചടങ്ങ് ഉദ്ഘാടനംചെയ്യും. സദ്ഗുരു ശരവണഭവ ബാബ ആധ്യാത്മിക പ്രഭാഷണവും പഠനോപകരണങ്ങളുടെ വിതരണവും നിര്‍വഹിക്കും. ജില്ലാപ്രസിഡന്റ് കെ.എം. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ആര്‍. വാസുദേവന്‍ പിള്ള, പി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.






0 comments:
Post a Comment