ഗുരുവായൂര്‍: എന്‍.എസ്.എസിന്റെ ശതവാര്‍ഷികാചരണം, താലൂക്ക് യൂണിയന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം എന്നിവയുടെ ഭാഗമായി നായര്‍ വനിതാ സംഗമം നടത്തി.
ടൗണ്‍ ഹാളിലെ മന്നം നഗറില്‍ എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷനായി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം ഡോ. കെ.എസ്. പിള്ള വിപണനമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. സോഷ്യല്‍ സര്‍വ്വീസ് വകുപ്പുസെക്രട്ടറി വി.വി. ശശിധരന്‍ നായര്‍ സ്വയംതൊഴില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. എന്‍. രാജശേഖരന്‍, അഡ്വ. സി. രാജഗോപാല്‍, കെ.കെ. ജയറാം , കെ. ഗോപാലന്‍, വി. അച്യുതന്‍കുട്ടി, നന്ദകിഷോര്‍, സി. കോമളവല്ലി, ജ്യോതി ആര്‍. രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.
സമുദായ പ്രവര്‍ത്തനവും കുടുംബ ഭദ്രതയും എന്ന വിഷയത്തില്‍ പ്രൊഫ. ടി. ഗീത ക്ലാസ്സെടുത്തു. തുടര്‍ന്ന് കലാസന്ധ്യ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എ. സുരേശന്‍ അദ്ധ്യക്ഷനായി. തിരുവാതിരക്കളിയും പാടിപ്പതിഞ്ഞ പാട്ടുകള്‍ എന്ന സംഗീതപരിപാടിയും ഉണ്ടായി.






0 comments:
Post a Comment