Friday, May 23, 2014

ചാരുംമൂട് പയ്യനല്ലൂര്‍ കരയോഗത്തില്‍ എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടത്തി





ചാരുംമൂട്: പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാബ്ദി റാലിയും സമ്മേളനവും കുടുംബസംഗമവും നടത്തി. എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള ശതാബ്ദിസമ്മേളനവും പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്‍. സോമന്‍പിള്ള, പ്രതിനിധി സഭാംഗങ്ങളായ കെ. ശിവശങ്കരപ്പിള്ള, അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണപിള്ള, യൂണിയന്‍ കമ്മിറ്റിയംഗം സി.ആര്‍. ചന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണവും അഡ്വ. കെ.ശ്രീകുമാര്‍ കരയോഗം ഡയറക്ടറി പ്രകാശനവും നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി അജിത്കുമാര്‍, ഇന്‍സ്‌പെക്ടര്‍ പത്മകുമാര്‍, ഹ്യൂമന്‍ റിസോഴ്‌സ് സെല്‍ കണ്‍വീനര്‍ അഡ്വ. പി.െക. ബാലകൃഷ്ണപിള്ള, വനിതാസമാജം പ്രസിഡന്റ് വത്സല രാധാകൃഷ്ണന്‍, സെക്രട്ടറി ഉഷ നളിനാക്ഷന്‍, ജോയിന്റ് സെക്രട്ടറി വി.പി. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment