Thursday, May 22, 2014

രാജാക്കാട്ട് എന്‍ .എസ് .എസ് . കരയോഗത്തിന്റെ ശതാബ്ദിസ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു





രാജാക്കാട്: രാജാക്കാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സ്മാരകമന്ദിരംഉദ്ഘാടനം നടന്നു. ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജാക്കാട് കരയോഗം പണികഴിപ്പിച്ച വാണിജ്യ സമുച്ചയ മന്ദിരം എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. നായകസഭാംഗം എം.എസ്.മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബിലാല്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ആര്‍.സുകുമാരന്‍നായര്‍, കിങ്ങിണി രാജേന്ദ്രന്‍, ഫാ.ടോമി ആനിക്കുഴിക്കാട്ടില്‍, ഫാ.മാത്യൂസ് കാട്ടിപ്പറന്പില്‍, ഇമാം അബ്ദുള്‍ മജീദ് ഫൈസി, കരയോഗം പ്രസിഡന്റ് എം.സി.സുനില്‍കുമാര്‍, സെക്രട്ടറി എം.ആര്‍.സതീശന്‍, കെ.ആര്‍.നാരായണന്‍, ടി.ജി.ശശികുമാര്‍, തങ്കപ്പന്‍, സുമാ രവീന്ദ്രന്‍, കെ.എസ്.അനില്‍കുമാര്‍, ആര്‍.ബാലന്‍പിള്ള, കെ.എന്‍.ഗോവിന്ദന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment