Wednesday, May 28, 2014

ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പാ കിഴക്ക് ക്ഷേമോദയം എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം നടത്തി





ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പാ കിഴക്ക് ക്ഷേമോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം കരുനാഗപ്പള്ളി എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള പഠനോപകരണ വിതരണവും താലൂക്ക് വനിതാസമാജം പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ചു. കെ.ജെ.പ്രസാദ് കുമാര്‍, ആര്‍.ബാലകൃഷ്ണപിള്ള, ദിവ്യ ഗോപാലകൃഷ്ണപിള്ള, ബിജു മൈനാഗപ്പള്ളി, എന്‍.അച്യുതന്‍ പിള്ള, കെ.പി.ദിനേശന്‍, എന്‍.വി.ചന്ദ്രശേഖരന്‍ പിള്ള, എസ്.ഉഷ, ജി.ശശാങ്കന്‍ പിള്ള, അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പി.ചന്ദ്രശേഖരന്‍ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.അരവിന്ദാക്ഷന്‍ പിള്ള നന്ദിയും പറഞ്ഞു.

0 comments:

Post a Comment