Monday, May 19, 2014

ഷൊറണൂര്‍ കുളപ്പുള്ളി എന്‍ .എസ് .എസ് . വാര്‍ഷിക പൊതുയോഗം ഉദ്ഘാടനംചെയ്തു





ഷൊറണൂര്‍: കുളപ്പുള്ളി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ മെമ്പര്‍ പി. നാരായണന്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എന്‍. നാരായണന്‍കുട്ടിനായര്‍ അധ്യക്ഷനായി. സെക്രട്ടറി എ.പി. ഉദയകുമാര്‍ വാര്‍ഷിക വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.
കരയോഗം സ്വതന്ത്രമായി ചികിത്സാധനസഹായം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ആദ്യഘട്ടമെന്നനിലയില്‍ 12-ഓളം പേര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ കെ.വി. ഗോപിനാഥ്, കെ. രാമചന്ദ്രന്‍, സുജാത, സി. വത്സല എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment