Thursday, May 22, 2014

പാണ്ടനാട് കിഴക്ക് 1581-ാം നമ്പര്‍ ദേവിവിലാസം എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടക്കും





പാണ്ടനാട്: പാണ്ടനാട് കിഴക്ക് 1581-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം വെള്ളിയാഴ്ച നടക്കും.
രാവിലെ 10.30ന് പാണ്ടനാട് ആനന്ദേശ്വരം മഹാദേവ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എം.കെ. രാജേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. സ്‌കോളര്‍ഷിപ്പ് വിതരണവും പഠനോപകരണ വിതരണവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരന്‍നായര്‍ നിര്‍വഹിക്കും.

0 comments:

Post a Comment