Tuesday, May 20, 2014

കോങ്ങാട് പുലാപ്പറ്റ ഉമ്മിനേഴി എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം നടത്തി





കോങ്ങാട്: പുലാപ്പറ്റ ഉമ്മിനേഴി എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം നടത്തി. സാഹിത്യകാരനായ കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വേണുഗോപാലമേനോന്‍, ചന്ദ്രശേഖരന്‍നായര്‍, ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ പ്രതിനിധികളായ അജിത്, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ എസ്.എസ്.എല്‍.സി.യിലും പ്ലസ്ടുവിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും എഴുത്തുകാരന്‍ ചോലയങ്ങാട് രാമകൃഷ്ണന്‍നായര്‍, മദ്ദളവിദ്വാന്‍ തങ്കമണി ആശാന്‍ (ബാലകൃഷ്ണന്‍നായര്‍) എന്നിവരെയും ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.

0 comments:

Post a Comment