Friday, May 30, 2014

എന്‍ .എസ് .എസിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍





കൊല്ലം: എന്‍.എസ്.എസിന്റെ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മുന്നാക്കസമുദായ കമ്മീഷനെ നിയമിച്ചതും മന്നംജയന്തിക്ക് നിയന്ത്രിത അവധി ഏര്‍പ്പെടുത്തിയതും ഇപ്പോഴത്തെ സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വള്ളിക്കീഴ് 2846-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗം നിര്‍മിച്ച കരയോഗമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായ നിലയിലാണ് മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസമടക്കം സമൂഹത്തിന്റെ സമസ്തമേഖലയിലെയും പുരോഗതിയില്‍ സംഘടന പ്രധാന പങ്കുവഹിച്ചു.തികഞ്ഞ അച്ചടക്കമുള്ള സംഘടനയായി എന്‍.എസ്.എസിനെ മാറ്റാന്‍ ഇന്നത്തെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വയംതൊഴില്‍, സ്ത്രീശാക്തീകരണം തുടങ്ങിയ വൈവിധ്യപൂര്‍ണമായ മേഖലകളില്‍ ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ കഴിഞ്ഞു-മന്ത്രി പറഞ്ഞു.
കരയോഗം പ്രസിഡന്റ് പി.എന്‍.തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍ പിള്ള, ശക്തികുളങ്ങര ക്ഷേത്ര കരദേവസ്വം പ്രസിഡന്റ് രാമാനുജന്‍ പിള്ള, താലൂക്ക് യൂണിയന്‍ അംഗം രാജേന്ദ്രന്‍ പിള്ള, യൂണിയന്‍ പ്രതിനിധി ശ്രീനാഥ്, വനിതായൂണിയന്‍ കമ്മിറ്റിയംഗം ഗീതാ ഗോപിനാഥ്, കരദേവസ്വം മുന്‍സെക്രട്ടറി ജി.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment