മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ 'വനിതാ നേതൃസംഗമം' നടത്തി. യൂണിയന്റെ കീഴിലുള്ള വനിതാ സ്വയംസഹായ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സംഗമം എന്‍എസ്എസ് സോഷ്യല്‍ സര്‍വീസ് വിഭാഗം സെക്രട്ടറി വി.വി. ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.
ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ബാങ്ക് മാനേജര്‍ സോബിന്‍, വായ്പകളെക്കുറിച്ച് വിശദീകരിച്ചു. 117 സംഘങ്ങളില്‍ നിന്നുള്ള 300 ഭാരവാഹികള്‍ പങ്കെടുത്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്. മുരുകേശ്, വനിതാ യൂണിയന്‍ പ്രസിഡന്റ് സരോജം എന്‍. നായര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ.എം. മണികണ്ഠന്‍ നായര്‍, വി.എസ്. സോമശേഖരന്‍ നായര്‍, കെ. നാരായണ മേനോന്‍, വി.എന്‍. സുരേഷ്‌കുമാര്‍, കെ.എന്‍. നാരായണന്‍ നായര്‍, ആര്‍. ശ്യാംദാസ്, ആശാ സനല്‍, രമ മോഹന്‍, പുഷ്പ രവീന്ദ്രന്‍, പി.ടി. പ്രഭാവതിയമ്മ, അമ്മിണി ഭുവനചന്ദ്രന്‍, രമ എം. കര്‍ത്ത, ജയ സോമന്‍, ലതാ ശങ്കര്‍, ധനലക്ഷ്മി മൂവാറ്റുപുഴ ബ്രാഞ്ച് മാനേജര്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അരുണ്‍ അശോകനെ ആദരിച്ചു.






0 comments:
Post a Comment