This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, January 31, 2014

ഇന്നത്തെ 01-2-2014 ( 1189 മകരം 19 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (01-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
 
തീയതി: 01-2-2014 (1189 മകരം 19 )

നക്ഷത്രം: അവിട്ടം (ഇന്ന് രാവിലെ 10.23.44 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതയം)

***(ഇന്ന് കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ ചതയം നക്ഷത്രത്തില്‍ തൃക്കൊടിയേറ്റ്)***

കൂറ് (രാശി): ആദ്യ രണ്ട് പാദം: മകരക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
കൂറ് (രാശി): അവസാന രണ്ട് പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: ശനി

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദ്വിതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.12- 12.34 & 12.38 - 1.00 (പകല്‍)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 59 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 9.42 മുതല്‍ 11.09 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്) 
 
By: https://www.facebook.com/uthara.astrology
FOLLOW: https://www.facebook.com/anilvelichappadan

Wednesday, January 29, 2014

ഇന്നത്തെ ( 30-1-2014, 1189 മകരം 17 ) നക്ഷത്ര വിവരങ്ങള്‍


ഇന്നത്തെ (30-1-2014) നക്ഷത്ര വിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):

തീയതി: 30-1-2014 (1189 മകരം 17 )

നക്ഷത്രം: ഉത്രാടം (വൈകിട്ട് 4.23.51 സെക്കന്‍റ് വരെ. തുടര്‍ന്ന്‍, തിരുവോണം)

കൂറ് (രാശി): ഉത്രാടം ഒന്നാംപാദം: ധനുക്കൂര്‍, രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ഉത്രാടം അവസാന മൂന്ന്‍ പാദം: മകരക്കൂര്‍, രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: അമാവാസി (കറുത്തവാവ്) (രാവിലെ 07.01.49 സെക്കന്‍റ് മുതല്‍)

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.12 - 12.34 & 12.38 - 1.00 (പകല്‍)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 41 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.03 മുതല്‍ 3.30 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

ഉത്രാടം - ചില പ്രധാന വിവരണം:
********************************
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: വിശ്വദേവതകള്‍
നക്ഷത്രദേവതാമന്ത്രം: "ഓം വിശ്വദേവേഭ്യോ നമ:"
മൃഗം: കാള
പക്ഷി: കോഴി
വൃക്ഷം: പ്ലാവ്‌
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

By: https://www.facebook.com/anilvelichappadan

Visit: www.utharaastrology.com

Tuesday, January 28, 2014

ഇന്നത്തെ (29-1-2014) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (29-1-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):


തീയതി: 29-1-2014 (1189 മകരം 16 )

നക്ഷത്രം: പൂരാടം (സന്ധ്യയ്ക്ക് 7.30.23 സെക്കന്‍റ് വരെ). തുടര്‍ന്ന്‍ ഉത്രാടം

കൂറ് (രാശി): ധനു

രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ത്രയോദശി (രാവിലെ 10.49.44 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതുര്‍ദശി)

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 30 സെക്കന്‍റ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.36 മുതല്‍ 2.03 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ 
അതിനെ മുഖവിലക്കെടുക്കരുത്) 

പൂരാടം: ചില പ്രധാന വിവരങ്ങള്‍:
-----------------------------------------------
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അപസ്സ്
നക്ഷത്രദേവതാമന്ത്രം: "ഓം അദ്രഭ്യോ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: വഞ്ഞി
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/

Monday, January 27, 2014

മഴുക്കീര്‍ എന്‍.എസ്.എസ്. കരയോഗം ജൂബിലി മന്ദിരം ഉദ്ഘാടനം



മഴുക്കീര്‍ : ശ്രീഗോപാലകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം പണിത പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരം എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസ്. രജിസ്ട്രാറും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ.എന്‍.വിശ്വനാഥന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഭാര്‍ഗവറാം, ക്‌നാനായ സഭ കല്ലിശ്ശേരി മേഖലാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.

കരയോഗം സെക്രട്ടറി വി.ആര്‍.മുരളീധരന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍, സെക്രട്ടറി ബി.കെ.മോഹന്‍ദാസ്, അജയഘോഷ്, കെ.ഗോപകുമാര്‍, വി.സജീവ്കുമാര്‍, കെ.കെ.രാമകൃഷ്ണപിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ കുതിരവട്ടം, എന്‍.സദാശിവന്‍നായര്‍ അമ്പാടി, രാജു കൊണ്ടോടി, ആര്‍.അജിത്കുമാര്‍, സജു ഇടക്കല്ലില്‍, വി.കെ.ദിലീപ്കുമാര്‍, മനു തെക്കേടത്ത്, കമലമ്മ, തങ്കമണിയമ്മ, കരയോഗം പ്രസിഡന്റ് ഡി.വിനോദ്കുമാര്‍, ശ്രീരാജ് ശ്രീവിലാസം എന്നിവര്‍ പ്രസംഗിച്ചു.

ആറന്മുള പാര്‍ത്ഥ സാരഥി ഗരുഡ വാഹനത്തില്‍ എഴുന്നള്ളി.




ആറന്മുള:പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ അഞ്ചാം പുറപ്പാട് ദിനമായ ഞായറാഴ്ച ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കുശേഷം പ്രസിദ്ധമായ ഗരുഡ
വാഹനം എഴുന്നള്ളിപ്പ് നടന്നു.

ആറാം ഉത്സവദിനമായ തിങ്കളാഴ്ച രാവിലെ പതിവ് പൂജകള്‍ക്കുശേഷം രുക്മിണീസ്വയംവരം ഓട്ടന്‍തുള്ളല്‍ നടന്നു. ഉത്സവബലിയാരംഭത്തിനും ഉത്സവബലിദര്‍ശനത്തിനും ശേഷം കാഴ്ചശ്രീബലി, വേലകളി എന്നിവയും നടന്നു. ചുറ്റുവിളക്കിനും സേവയ്ക്കും ശേഷം കലാവേദിയില്‍ ശ്രീലക്ഷ്മി പി.ഇടയാറന്മുള, മനോജ് ഇടയാറന്മുള എന്നിവരുടെ സംഗീതസദസ്സ് നടന്നു.

ചെറുകോല്‍പ്പുഴ മത പരിഷത്ത്: മതപാഠശാല - ബാലഗോകുലം മത്സരം നടത്തി

ചെറുകോല്‍പ്പുഴ:102-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ ഭാഗമായി ആദ്യഘട്ട മതപാഠശാല-ബാലഗോകുലം മത്സരങ്ങള്‍ നടന്നു.

ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സത്യന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രമാമോഹന്‍, ഡി.രാജഗോപാല്‍, വി.കെ.രാജഗോപാല്‍, രാധാ എസ്.നായര്‍, പ്രീത ബി.നായര്‍, ഉഷ രാജീവ്, ചന്ദ്രശേഖരക്കുറുപ്പ്, മനോജ് മാധവശ്ശേരില്‍, പ്രസന്ന വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിജയികള്‍

പ്രസംഗം (ത്രിതീയ ശ്രേണി)

ഒന്നാംസ്ഥാനം: മഹാദേവ പണിക്കര്‍, ശ്രീശങ്കരോദയം മതപാഠശാല, അയിരൂര്‍. രണ്ടാംസ്ഥാനം: എം.എസ്.സൗമ്യ, രാജരാജേശ്വരി മതപാഠശാല, തടിയൂര്‍, പി.എം. ഉമേഷ്‌കുമാര്‍, ശ്രീദുര്‍ഗാ ബാലഗോകുലം, കിടങ്ങന്നൂര്‍. മൂന്നാംസ്ഥാനം: അഞ്ജന വി.നായര്‍, എന്‍.എസ്.എസ്. ബാലസമാജം നാരങ്ങാനം. പ്രസംഗം സംസ്‌കൃതം (ത്രിതീയ ശ്രേണി) ഒന്നാംസ്ഥാനം: പി.എം.ഉമേഷ്‌കുമാര്‍, ശ്രീദുര്‍ഗ്ഗാ ബാലഗോകുലം കിടങ്ങന്നൂര്‍. പ്രസംഗം ( ചതുര്‍ത്ഥശ്രേണി ) : 1. പി. എം.പാര്‍വ്വതി ( ശ്രീകൃഷ്ണ ബാലഗോകുലം കാട്ടൂര്‍ ) , 2. സന്ദീപ് പ്രതാപ് ( ശ്രീദേവി മതപാഠശാല റാന്നി ) , 3. പി. എം.മാധവദാസ് ( പാര്‍ത്ഥസാരഥി ബാലഗോകുലം ആറന്മുള ) .

പുരാണ പ്രശേ്‌നാത്തരി: 1. സായി ഗായത്രി ( ചിന്മയ വിദ്യാലയ മതപാഠശാല, ചെങ്ങന്നൂര്‍ ) , 2. ശ്രീലക്ഷ്മി സന്തോഷ് ( ശ്രീവിജയാനന്ദ വിദ്യാപീഠം മതപാഠശാല ആറന്മുള ) , 3. പി.എം.ഉമേഷ് കുമാര്‍ ( ശ്രീദുര്‍ഗ്ഗാ ബാലഗോകുലം, കിടങ്ങന്നൂര്‍) .പുരാണ പ്രശേ്‌നാത്തരി ( ചതുര്‍ത്ഥ ശ്രേണി ) : 1. പി.എം.പാര്‍വ്വതി ( ശ്രീകൃഷ്ണ ബാലഗോകുലം കാട്ടൂര്‍), 2. സന്ദീപ് പ്രതാപ് ( ശ്രീദേവി മതപാഠശാല, റാന്നി ) , 3. അശ്വിന്‍ എം. നായര്‍ ( ശിവജി ബാലഗോകുലം, ഇടപ്പാവൂര്‍ ) . രണ്ടാംഘട്ട മത്സരങ്ങള്‍ വിദ്യാധിരാജ സാംസ്‌കാരികകേന്ദ്രത്തില്‍ ഫിബ്രവരി 2ന് പതാക ഉയര്‍ത്തലിനുശേഷം നടക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ എ.ജി.ഹരിഹരന്‍ നായര്‍ അറിയിച്ചു.

കോന്നി ഹിന്ദുമതസമ്മേളനം സമാപിച്ചു.



കോന്നി:കോന്നി ഹിന്ദുമതസമ്മേളനം സമാപിച്ചു. അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. പി.ഡി.പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ജയസൂര്യന്‍ പാലാ, എസ്.പി.നായര്‍, ഷിജു എസ്.കര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണം


പത്തനംതിട്ട:ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്‌കറിയാതോമസ് ആവശ്യപ്പെട്ടു.പാര്‍ട്ടി ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അധ്യക്ഷതവഹിച്ചു. ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഫ. എ.അരവിന്ദാക്ഷന്‍ പിള്ള, പ്രൊഫ.ജോര്‍ജ് തോമസ്, ടി.ഒ.എബ്രഹാം, ഷിജിന്‍ കെ.മാത്യു, ലിറ്റിതോമസ്, ബാബു പറയത്തുകാട്ടില്‍, സി.ജെ.സാജന്‍, ഷാജിപവ്വത്ത്, റോയി മാടപ്പള്ളില്‍, ജേക്കബ് കുര്യന്‍, ബിജിജോസഫ്, ജോര്‍ജ് മത്തായിക്കുട്ടി, തോമസ് ഇലഞ്ഞിമൂട്ടില്‍, അഡ്വ.ജഗന്‍മാത്യു, ബാബു ശങ്കരത്തില്‍, സുബിന്‍ തോമസ്, ലിജുരാജന്‍, ഷാജി പി.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

വല്ലം ദേവീ ക്ഷേത്രത്തില്‍ നവാഹ വിളംബര ഘോഷയാത്ര

വല്ലം: ദേവീക്ഷേത്രത്തില്‍ 5-ാമത് ദേവീഭാഗവതനവാഹയജ്ഞത്തിന് ഒരുക്കങ്ങളായി. യജ്ഞവിളംബരഘോഷയാത്ര ബുധനാഴ്ച വൈകിട്ട് നടക്കും.

ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി തെളിക്കുന്ന ഭദ്രദീപം വഹിച്ചുകൊണ്ടുള്ള യജ്ഞവിളംബരഘോഷയാത്ര വല്ലം ഭാഗത്തെ ഇതര കരകളിലും സഞ്ചരിച്ച് ഭക്തരെ യജ്ഞത്തിന് ക്ഷണിച്ച് മടങ്ങിയെത്തും. അതിനോടൊപ്പം യജ്ഞത്തിന് ആവശ്യമായ ദ്രവ്യങ്ങളും അന്നദാനത്തിനുള്ള വിഭവങ്ങളും സമര്‍പ്പിച്ച് ഘോഷയാത്രയെ വരവേല്‍ക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആനയടി നരസിംഹ സ്വാമിക്ഷേത്രത്തില്‍ ഉത്സവബലിയും എതിരേല്‌പും ചൊവ്വാഴ്ച

ആനയടി: ഉത്സവം കൊടിയേറിയ ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹസ്വാമിക്ഷേത്രത്തില്‍ ഉത്സവബലിയും എതിരേല്പും ചൊവ്വാഴ്ച നടക്കും.

11നാണ് ഉത്സവബലി. തന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. 1ന് ഉത്സവബലി സദ്യ ഉണ്ടാകും. വൈകിട്ട് 6ന് അഷ്ടപദി, സന്ധ്യക്ക് ദീപാരാധന, രാത്രി 7ന് പഴയിടം നരസിംഹ സ്വാമിക്ഷേത്രത്തില്‍നിന്ന് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എതിരേല്പ്. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയേകും.

ചവറ കോട്ടയ്ക്കകം കരയോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു

ചവറ: കോട്ടയ്ക്കകം 2141-ാം നമ്പര്‍ എന്‍. എസ്. എസ് കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി. കരയോഗം പ്രസിഡന്റ് ബി.ശശികുമാര്‍ അധ്യക്ഷനായി. മുതിര്‍ന്ന കരയോഗാംഗം വടക്കുംതല വീട്ടില്‍ പ്രഭാകരന്‍ പിള്ള ഭദ്രദീപം കൊളുത്തി. പഠനക്ലാസ് ഉദ്ഘാടനം കണ്ടേന്‍പടിക്കല്‍ ഗംഗാധരന്‍പിള്ള നിര്‍വ്വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള, ജി. ശിവശങ്കരപ്പിള്ള, അയ്യനേഴത്ത് വിമല്‍കുമാര്‍, ബി.പത്മജ, ശ്രീധരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

പാലോട് പെരിങ്ങമ്മല കരയോഗം അറിയിപ്പ്

പാലോട്: പെരിങ്ങമ്മല 1883-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ 10.30 വരെ ആധ്യാത്മിക ക്ലാസ്സുകള്‍ നടക്കും.

ശ്രീരാമ വിലാസം എന്‍. എസ്. എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: വേട്ടമ്പള്ളി ശ്രീരാമവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനക്ലാസ് ആനാട് മേഖലാ കണ്‍വീനര്‍ ബി.ജി.കെ. തമ്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുഴയ്ക്കാട് എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.



പൂവച്ചല്‍: കുഴയ്ക്കാട് 1536-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം കമലാലയം കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളനാട് ബി.ഡി.ഒ. ടി. ബാലചന്ദ്രന്‍ നായര്‍, മേഖലാ കണ്‍വീനര്‍ ബി. ജയകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി എ. ബാലകൃഷ്ണന്‍ നായര്‍, താലൂക്ക് യൂണിയന്‍ പ്രതിനിധി ആര്‍.എസ്. സജീവ്, എന്‍. ശശികുമാര്‍, സി.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വേലായുധന്‍നായര്‍ സംസ്‌കൃതികേന്ദ്രം ഉദ്ഘാടനം


വെഞ്ഞാറമൂട്: മാതൃകാ കര്‍ഷകനായിരുന്ന വേലായുധന്‍ നായര്‍ക്ക് സ്മാരകമായി മരുതംമൂട്ടില്‍ ഒരുക്കിയ കാര്‍ഷിക സംസ്‌കൃതികേന്ദ്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം ഗ്രന്ഥശാലയും ഒരുക്കിയിട്ടുണ്ട്.

കേരളയൂണിവേഴ്‌സിറ്റി മുന്‍ സെനറ്റംഗം എ.എ. റഹിമാണ് ഉദ്ഘാടകന്‍. പരിപാടിയുടെ ഭാഗമായി രാവിലെ 10 മുതല്‍ 12 വരെ തിമിര ശസ്ത്രക്രിയ മെഡിക്കല്‍ ക്യാമ്പ് നടക്കും.

എന്‍. എസ്. എസ്. കരയോഗത്തിന് സൗജന്യമായി സ്ഥലം നല്‍കി.


ചിറയിന്‍കീഴ്: കിഴുവിലം ഊരൂട്ടുമണ്ഡപം ക്ഷേത്രത്തിന് സമീപം 379-ാം നമ്പര്‍ എന്‍.എസ്.എസ്. കടയറ കരയോഗത്തിനുവേണ്ടി കിഴുവിലം ഊരൂട്ടുമണ്ഡപം പനയത്തറ വീട്ടില്‍ തുളസീധരന്‍ നായര്‍ സൗജന്യമായി വസ്തു നല്‍കി.

ചടങ്ങില്‍ തുളസീധരന്‍ നായരെ കരയോഗം പ്രസിഡന്റ് ജി. കൃഷ്ണന്‍കുട്ടി നായര്‍ ആദരിച്ചു. സെക്രട്ടറി മുരളീധരന്‍ നായര്‍, മധുസൂദനന്‍ നായര്‍, ബാഹുലേയന്‍, പ്രമോദ്, എം.എസ്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

ലോക്‌സഭ ഇലക്ഷന്‍ : ലീഗ് സിറ്റിങ് എം.പിമാര്‍ തുടരും.

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും വീണ്ടും സ്ഥാനാര്‍ത്ഥികളാക്കാന്‍ മുസ്‌ലിംലീഗില്‍ ധാരണ. ഞായറാഴ്ച ലീഗ്ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ധാരണയായത്. .

ലീഗിന്റെ സിറ്റിങ് സീറ്റുകളായ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പരസ്​പരം മാറ്റുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലുണ്ടായിരുന്നു. പൊന്നാനിയില്‍ ഇ.ടിയെ കോണ്‍ഗ്രസുകാര്‍ കാലുവാരുമോയെന്ന് ചിലനേതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇ. അഹമ്മദ് മലപ്പുറത്ത് വീണ്ടും മത്സരിക്കുന്നതില്‍ പാര്‍ട്ടി പോഷകസംഘടനകള്‍ക്കും പ്രാദേശിക ഘടകങ്ങള്‍ക്കും മുറുമുറുപ്പുണ്ട്.

ദേവസ്വം നിയമനത്തില്‍ കുഡുംബി സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യം


കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 18 ശതമാനം സംവരണ തസ്തികകളില്‍ മൂന്ന് ശതമാനം ഭാഷാ ന്യൂനപക്ഷ, പിന്നാക്ക വിഭാഗമായ കുഡുംബി സമുദായത്തിന് നല്‍കണമെന്ന് ഭാരതീയ കൊങ്ങിണി ഭാഷാ വികാസ് സഭാ ജനറല്‍ സെക്രട്ടറി പി.ആര്‍. ഷണ്മുഖം സംസ്ഥാന പിന്നാക്ക സഭാ കമ്മീഷനോട് ആവശ്യപ്പെട്ടു. മുന്‍ ജസ്റ്റിസ് ജി. ശിവരാജന്‍, കെ. ജോണ്‍ ബ്രിട്ടോ, ഷാഫ് മുഹമ്മദ് സിഹാബ് എന്നിവരടങ്ങിയ കമ്മീഷന് മുന്നിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

സര്‍ക്കാര്‍ തസ്തികകളില്‍ ഒരു ശതമാനം സംവരണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ കൊങ്ങിണി വികാസ് സഭ, കുഡുംബി സേവാ സംഘം, കുഡുംബി മഹാജന സഭ, കേരള കുഡുംബി ഫെഡറേഷന്‍, കുഡുംബി എഡ്യൂക്കേഷന്‍, കൊങ്ങണി മഹാജന ട്രസ്റ്റ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി.

ഇന്നത്തെ (28-01-2014) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (28-01-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):


തീയതി: 28-01-2014 (1189 മകരം 15 )

നക്ഷത്രം: മൂലം. (ഇന്ന് രാത്രി 10.24.58 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പൂരാടം)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദ്വാദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.12 to 12.34 & 12.38 to 1.00 (പകല്‍)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 19 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.30 മുതല്‍ 4.57 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ 
അതിനെ മുഖവിലക്കെടുക്കരുത്) 

By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/

Sunday, January 26, 2014

ഇന്നത്തെ (27-1-2014) നക്ഷത്ര വിവരങ്ങള്‍,

ഇന്നത്തെ (27-1-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):


തീയതി: 27-1-2014 (1189 മകരം 14 )

നക്ഷത്രം: തൃക്കേട്ട (രാത്രി 12.56.16 സെക്കന്‍റ് വരെ)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ഏകാദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.12 - 12.34 & 12.38 - 1.00 (പകല്‍)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 08 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 08.15 മുതല്‍ 09.42 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍  അതിനെ മുഖവിലക്കെടുക്കരുത്)

By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/

എന്‍.എസ്.എസ്. അനുമോദിച്ചു

ചവറ :ചവറയിലെ മികച്ച കര്‍ഷകനായ കോട്ടയ്ക്കകം തെക്കേപയ്യല ഡോ. ജെ.വിജയന്‍ പിള്ളയെ ചെറുശ്ശേരിഭാഗം എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു. ചെയര്‍മാന്‍ ചവറ സുരേന്ദ്രന്‍ പിള്ള, കണ്‍വീനര്‍ എന്‍.വിജയന്‍ പിള്ള, കമ്മിറ്റി അംഗങ്ങളായ കെ.ശശിധരന്‍ നായര്‍, ജി.രാജേന്ദ്രന്‍ പിള്ള, ജെ.ഭാസിപ്പിള്ള, എസ്.രവീന്ദ്രന്‍ പിള്ള, ജി.മുരളീധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

TNSS കോടമ്പക്കം കരയോഗം വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 2ന്.



ചെന്നൈ : TNSS കോടമ്പക്കം കരയോഗം വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 2 തിയ്യതി  ഞാറാഴ്യ്ച്ച വൈകിട്ട് 5.30ന് സെക്രട്ടറി R.K പിള്ളൈ അവര്‍കളുടെ വസതിയില്‍ വച്ച് നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു.  ഒഴിവുള്ള തസ്തികകളിലേക്ക് ഉള്ള തിരെഞ്ഞെടുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട്‌ എന്നിവയാണ് അജണ്ട. എല്ലാ അംഗങ്ങളും എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Saturday, January 25, 2014

ഇന്നത്തെ (26-1-2014) നക്ഷത്ര വിവരങ്ങള്‍

ഇന്നത്തെ (26-1-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):


തീയതി: 26-1-2014 (1189 മകരം 13 )

നക്ഷത്രം: അനിഴം (നാളെ അതിപുലര്‍ച്ചെ 02.54.36 സെക്കന്‍റ് വരെ)

ആഴ്ച: ഞായര്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദശമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.11 to 12.33 & 12.37 to 12.59

കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട്, 54 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 4.56 മുതല്‍ 6.23 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ 
അതിനെ മുഖവിലക്കെടുക്കരുത്) 

By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/

ക്ഷേത്ര സുരക്ഷ: ഗുരുവായൂരില്‍ 18 കാമറകള്‍ സ്ഥാപിച്ചു




ഗുരുവായൂര്‍: ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ഗുരുവായൂരില്‍ 18 കാമറകള്‍

സ്ഥാപിച്ചു.  കിഴക്കേനട, പടിഞ്ഞാറെ നട, തഹാനി ജങ്ഷന്‍, കാരക്കാട് 

ജംങ്ഷന്‍, ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, 

ഇന്നര്‍ റിങ്ങ്  റോഡുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് കാമറകള്‍ 

സ്ഥാപിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച കാമറകളുടെ ടെസ്റ്റിങ് നടത്തി. 

ഹൈന്ദവ വിരുദ്ധമായ ദേവസ്വം ബില്ലുകള്‍ പിന്‍വലിക്കണം



കോഴിക്കോട്: നിയമസഭയിലവതരിപ്പിച്ച രണ്ട് തരം ദേവസ്വം ബില്ലുകള്‍ ഉടന്‍ പിന്‍വലിച്ച് ഏകീകൃത ദേവസ്വം ബില്‍ കൊണ്ടുവരണമെന്ന് കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. സുനില്‍ മോഹന്‍, ജനറല്‍ സെക്രട്ടറി എം.വി. ശശി, മാതോത്ത് നാരായണന്‍ നമ്പൂതിരി കാഞ്ഞങ്ങാട്, കെ.എം. സുരേഷ്ബാബു വയനാട്, എം. സുരേന്ദ്രന്‍ പയ്യന്നൂര്‍, ഗോപാലകൃഷ്ണന്‍പോറ്റി നെയ്യാറ്റിന്‍കര, രാജേഷ് നമ്പൂതിരി പട്ടാമ്പി, ആനന്ദന്‍ കിടാവ്, സി.എച്ച്. പത്മനാഭന്‍ കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.


കടപ്പാട് . മാതൃഭൂമി ന്യൂസ്‌.

ദേവസ്വം ഓര്‍ഡിനന്‍സ്: സര്‍ക്കാര്‍ തീരുമാനം വൈകി വന്ന ന്യായം - അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍



വരാപ്പുഴ: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. കോട്ടുവള്ളി 1034-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം എന്‍.എസ്.എസ്.ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം വൈകി വന്ന ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആര്‍. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ശതാബ്ദി സ്മാരകമായി വ്യാപാര സമുച്ചയമാണ് നിര്‍മിക്കുന്നത്.

കടപ്പാട് . മാതൃഭൂമി ന്യൂസ്‌

Friday, January 24, 2014

കരയോഗം കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചു.


തൃശൂര്‍: കുറ്റുമുക്കില്‍ പുതുതായി നിര്‍മിച്ച നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കരയോഗ മന്ദിരത്തിന് അപേക്ഷ നല്‍കിയിട്ടും നമ്പറിടുന്നില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. രാവിലെ 10.30ഓടെ ഓഫിസിലെത്തിയ കുറ്റുമുക്ക് കരയോഗം പരിധിയിലെ പ്രവര്‍ത്തകര്‍ വില്‍വട്ടം സോണല്‍ ഓഫിസിലെ എന്‍ജിനീയറുമായി സംസാരിച്ചു. എന്നാല്‍, നമ്പറിടുന്നതിന് അംഗീകാരമായിട്ടില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച ഉപരോധത്തിലേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് സോണല്‍ ഓഫിസ് എന്‍ജിനീയറെ തടഞ്ഞുവെച്ചു പ്രതിഷേധിക്കേണ്ടി വന്നു. കരയോഗം സെക്രട്ടറി ആലത്ത് ഗോപി, പ്രസിഡന്‍റ് ടി. രാജന്‍ നായര്‍, എ. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പിന്നീട് സോണല്‍ ഓഫിസിലെ സൂപ്രണ്ടുമായി സംസാരിച്ചതിനെത്തുടര്‍ന്ന് നമ്പറിടാമെന്ന് ഉറപ്പ് നല്‍കി.


നക്ഷത്ര വിവരങ്ങള്‍ 25-1-2014

ഇന്നത്തെ (25-1-2014) നക്ഷത്ര വിവരങ്ങള്‍, ഫലം, ദോഷം, (കൂറ് രാശി), ഗണം, ദേവത, മൃഗം, വൃക്ഷം,  നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ:





തീയതി: 25-1-2014 (1189 മകരം 12 )

നക്ഷത്രം: വിശാഖം ( നാളെ പുലര്‍ച്ചെ 4.12.33 സെക്കന്‍റ് വരെ)

ആഴ്ച: ശനി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: നവമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.11 - 12.33 & 12.37 - 12.59

കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട്, 41 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 9.41 മുതല്‍ 11.08 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ 
അതിനെ മുഖവിലക്കെടുക്കരുത്) 

By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/

ദേവസ്വം ബോര്‍ഡ് മത പാഠശാല മധ്യമേഖലാ സമ്മേളനം ശനിയാഴ്ച



ചെങ്ങന്നൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മതപാഠശാലകളിലെ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും മധ്യമേഖലാ സമ്മേളനം ശനിയാഴ്ച ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നടക്കും. 10.30ന് ദേവസ്വം ബോര്‍ഡംഗം സുഭാഷ്‌വാസു അധ്യക്ഷത വഹിക്കുന്ന സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

'ഒരു വീട്ടില്‍ ഒരു സന്നിധാനം' പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരനും പി.സി. വിഷ്ണുനാഥ് എം.എല്‍.എ. യും മുഖ്യപ്രഭാഷണം നടത്തും.

കുരട്ടിശ്ശേരി എന്‍. എസ്. എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം.


കുരട്ടിശ്ശേരി 2296 നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് ജി. കൃഷ്ണന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എന്‍. ദാസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. എസ്.പി.എസ്. ഉണ്ണിത്താന്‍, ജയകുമാര്‍ മണ്ണാമഠം, പുഷ്പകുമാരി എന്നിവര്‍ പ്രസംഗിച്ചു.

ഇരമത്തൂര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം.

ഇരമത്തൂര്‍ 3405-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് ടി.കെ. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എ. സദാശിവന്‍ പിള്ള പ്രസംഗിച്ചു.

കുരട്ടിക്കാട് എന്‍. എസ്. എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രം.


മാന്നാര്‍: കുരട്ടിക്കാട് 1647-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് സി.ബി. മനോഹരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ. ബാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. കെ.വി. അരവിന്ദാക്ഷക്കുറുപ്പ്, വത്സല ബാലകൃഷ്ണന്‍, ജയദേവന്‍, സുജിത്ത് ശ്രീരംഗം, കെ.കുട്ടന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, വി.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍. എസ്. എസ്. H R സെന്ററുകള്‍ ശക്തിപ്പെടുത്തും - ശ്രീ കെ.ആര്‍. രാജന്‍


ചാരുംമൂട്: എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സസ് സെക്രട്ടറി ശ്രീ കെ.ആര്‍. രാജന്‍ പറഞ്ഞു. പന്തളം എന്‍.എസ്.എസ്. യൂണിയന്റെ യുവാക്കള്‍ക്കുള്ള വിവിധ സാങ്കേതിക കോഴ്‌സുകളുടെ സൗജന്യ പഠന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് ശ്രീ പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള, തോപ്പില്‍ കൃഷ്ണക്കുറുപ്പ്, എ.കെ. വിജയന്‍, അഡ്വ. ശ്രീകുമാര്‍, സി.ആര്‍. ചന്ദ്രന്‍, ജയചന്ദ്രന്‍പിള്ള, എന്‍. അനന്തപത്മനാഭന്‍, വിജയകുമാര്‍, പ്രമോദ്കുമാര്‍, എന്‍. അജിത്കുമാര്‍, കെ.കെ. പത്മകുമാര്‍, ജി. സരസ്വതിയമ്മ, രമാ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, January 23, 2014

നക്ഷത്രവിവരങ്ങള്‍ 24-1-2014

തീയതി: 24-1-2014 (1189 മകരം 10 )

നക്ഷത്രം: ചോതി (നാളെ പുലര്‍ച്ചെ 04.45.48 സെക്കന്‍റ് വരെ)

ചോതി: ചില പ്രധാന വിവരങ്ങള്‍:
----------------------------------------------
കൂറ് (രാശി): തുലാം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: ദേവഗണം
നക്ഷത്രദേവത: വായു
നക്ഷത്രദേവതാമന്ത്രം: "ഓം വായവേ നമ:"
മൃഗം: മഹിഷം
പക്ഷി: കാകന്‍
വൃക്ഷം: നീര്‍മരുത്
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

ആഴ്ച: വെള്ളി (ചോതിയും വെള്ളിയും ഒന്നിച്ചുവന്നതിനാല്‍ ഈ നക്ഷത്രക്കാര്‍ ലക്ഷ്മീപൂജ നടത്തുന്നതും വ്രതം പിടിക്കുന്നതും അത്യുത്തമം ആയിരിക്കും.

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: അഷ്ടമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.37 - 12.59

കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട്, 26 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 11.08 മുതല്‍ 12.35 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)


By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/

തിരൂരിലെ ക്ലാസ് മുറികളില്‍ ഇനി പച്ച ബോര്‍ഡുകള്‍.



കല്പകഞ്ചേരി:തിരൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ ക്ലാസ്മുറികളില്‍ കറുത്ത ബോര്‍ഡുകള്‍ക്ക് പകരം പച്ച ബോര്‍ഡുകള്‍ വരുന്നു. എം.എല്‍.എ സി. മമ്മുട്ടി നടപ്പാക്കുന്ന സ്‌കൂള്‍ പരിഷ്‌കരണ പരിപാടിയിലാണ് ഈ നിറംമാറ്റം !. മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്നത് പച്ചയാണ് എന്നതാണ് നിറംമാറ്റത്തിന് കാരണമായി പറയുന്നത്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളെല്ലാം സ്റ്റുഡന്‍റ്‌സ് ഫ്രണ്ട്‌ലിയാക്കാനാണ് പദ്ധതി. ക്ലാസ്മുറികള്‍ മുഴുവന്‍ ടൈല്‍സ് പാകും. സ്‌കൂള്‍ ചായമടിക്കും. പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. സ്മാര്‍ട്ട് ക്ലാസ്മുറികളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന നിറങ്ങള്‍ മാറും. ആറുതരം നിറങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ സമിതി അംഗീകരിക്കുന്ന നിറം ഉപയോഗിക്കാം. നാലേകാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍

തിരുവാഭരണം പന്തളത്ത് തിരിച്ചെത്തി.




പന്തളം: വ്യാഴാഴ്ച രാവിലെ പന്തളത്ത് തിരിച്ചെത്തിയ തിരുവാഭരണഘോഷയാത്രയെ ഭക്തര്‍ ശരണംവിളികളോടെ വരവേറ്റു.

ആറന്മുളയില്‍നിന്ന് പുലര്‍ച്ചെ നാലിന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വഴിയിലുടനീളം സ്വീകരണം നല്‍കി. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തി ആഭരണങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍ ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ വച്ചു.

അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രംനാളില്‍ (ഫിബ്രവരി 17) ആഭരണങ്ങള്‍ ദര്‍ശനത്തിനായി വെയ്ക്കും.

ഗുരുവായൂർ ദേവസ്വം ക്ഷേത്രങ്ങളില്‍ അയിത്തമില്ല : മന്ത്രി



തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള 11 ക്ഷേത്രങ്ങളിലും അയിത്താചരണമില്ലെന്ന് മന്ത്രി വി.എസ്. ശിവകുമാർ നിയമസഭയിൽ വ്യക്തമാക്കി. പട്ടികജാതിക്കാരനായ ഇടയ്ക്ക കലാകാരൻ കലൂർ ബാബുവിന് ഗുരുവായൂരിൽ വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്റെ അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് കെ. രാധാകൃഷ്ണന്റെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി ശിവകുമാർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം തേടിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചതായി മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന് ഒരു  ബന്ധവുമില്ലെന്നാണ് അവര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
കലൂർ ബാബുവിനെ ഭ്രഷ്ട് കല്പിച്ച് പുറത്താക്കിയ  സംഭവത്തിൽ സർക്കാരോ ബന്ധപ്പെട്ടവരോ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണെന്ന് കെ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.




കടപ്പാട്. കേരള കൌമുദി

ദേവസ്വം ബില്ലുകൾ പാസാക്കി, പ്രതിപക്ഷം ഇറങ്ങിപ്പോയി.




തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനും ബഹിഷ്കരണത്തിനും ഒടുവിൽ തിരുവിതാംകൂർ-കൊച്ചി
ഹിന്ദുമതസ്ഥാപന ബില്ലും മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റ് ബില്ലും നിയമസഭ പാസാക്കി. തിരു-കൊച്ചി ദേവസ്വം ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന് തുടക്കം മുതൽ പ്രതിപക്ഷം തടസ്സവാദം ഉന്നയിച്ചു. സഭയെ അവഹേളിക്കുകയാണെന്നാരോപിച്ച് ബില്ലിന്റ അവസാന വായനക്കിടയിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിപക്ഷംഒന്നടങ്കം ഇറങ്ങിപ്പോയി.സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും യുവാക്കൾക്കും എതിരാണ് ബില്ലെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിന്റെ കോപ്പികൾ കീറിക്കളയുകയും ചെയ്തു.


തിരുവിതാംകൂർ കൊച്ചി ബോർഡുകളിലെ വനിതാ സംവരണം ഒഴിവാക്കുക, അംഗങ്ങളുടെ എണ്ണം നാലിൽ നിന്ന് മൂന്ന് ആക്കുക, രണ്ടംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദുഅംഗങ്ങളും പട്ടിക ജാതി പട്ടിക വർഗത്തിൽ പെട്ട ഒരാളെ ഹിന്ദു നിയമസഭാ സാമാജികരും തിരഞ്ഞെടുക്കുക, പുരുഷ അംഗങ്ങളുടെ പ്രായം 50 ൽ നിന്ന് 45 ആക്കുക തുടങ്ങിയവയാണ് നിലവിലുളള നിയമത്തിൽ വരുത്തിയ ഭേദഗതികൾ.


കഴിഞ്ഞ തവണ സബ്ജക്‌ട് കമ്മിറ്റിയിൽ വരെയെത്തിയ ബിൽ നിലനിൽക്കെ സർക്കാർ വീണ്ടും ഓർഡിനൻസ് ഇറക്കുകയും അതേ ബിൽ വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് കോടിയേരി ബാലകൃഷ്ണനും മാത്യു ടി.തോമസും തുടക്കത്തിൽ തടസ്സ വാദം ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ നിയമവകുപ്പിന്റെ നിയമോപദേശമുണ്ടെന്നായിരുന്നു ബിൽ അവതരിപ്പിച്ച മന്ത്രി വി.എസ്.ശിവകുമാറിന്റെ മറുപടി . ബില്ലിനെക്കുറിച്ചുളള അവസാനവോട്ടെടുപ്പിന് തൊട്ടുമുമ്പ് നിയമോപദേശം ഇതുവരെ സഭയിൽ ഹാജരാക്കിയില്ലെന്നും ഇത് സഭയെ അവഹേളിക്കലാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇത്തരം വേളകളിൽ സഭ തീരുന്നതിന് മുമ്പ് മാത്രമാണ് റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കുന്നതെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. ബഹളം വച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ ചീഫ് വിപ്പ് പി.സി.ജോർജ്ജ് അല്പ നേരം പ്രസംഗിച്ചെങ്കിലും തുടർന്ന് പെട്ടെന്ന് തന്നെ സഭ ബിൽ പാസാക്കുകയായിരുന്നു. തുടർന്ന് മലബാർ ദേവസ്വം ബോർഡിനെ സംബന്ധിക്കുന്ന മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റ് ബില്ലും നിയമസഭ പാസ്സാക്കി. പുതിയ ബിൽ പ്രകാരം മലബാർ ദേവസ്വം ബോർഡിൽ ഓരോ വനിതാ, പട്ടിക ജാതി , പട്ടിക വർഗ അംഗങ്ങളുൾപ്പെടെ ഒമ്പതംഗങ്ങളുണ്ടാവും.


കടപ്പാട്. കേരള കൌമുദി

നായരുടെ സംഗീതം കേൾപ്പിച്ചവരോട് ദേവി പൊറുക്കട്ടെ!





കൊച്ചി: പ്രശസ്‌ത സോപാന സംഗീതജ്ഞനാണ് ഏലൂർ ബിജു. പുരാതനമായ ചേരാനല്ലൂർ ശ്രീകാർത്ത്യായനി ക്ഷേത്രത്തിലെ ഭഗവതിയെ ബിജു ദിവസവും അഞ്ചു നേരം കൊട്ടിപ്പാടി സേവിക്കാൻ തുടങ്ങിയിട്ട് വർഷം നാലായി.

പക്ഷേ സ്ഥിരനിയമനത്തിന് യോഗ്യനല്ലെന്ന് കൊച്ചി ദേവസ്വം ബോർഡ് പറയുന്നു. കാരണം, താണജാതിയാണ്- നായർ. അമ്പലവാസികൾക്ക് മാത്രമേ സ്ഥിരനിയമനത്തിന് അർഹതയുള്ളൂ എന്നാണ് ന്യായം. നാല് വർഷം നായരുടെ കൊട്ടിപ്പാടി സേവ കേട്ട ഭഗവതിയോട് ഇനി ബോർഡ് എങ്ങനെ പ്രായശ്ചിത്തം ചെയ്യുമോ ആവോ!

ബിജു ഈ വിവേചനത്തിന് ഇരയാകുന്നത് ആദ്യമല്ല. ഒരു വർഷം മുമ്പ് ഗുരുവായൂരപ്പന്റെ സോപാനത്തിലും അവഹേളിതനായി. ശിഷ്യനുമൊത്ത് പാടാനെത്തിയ ബിജുവിന് അനുമതി ലഭിച്ചില്ല. മാരാരായ ശിഷ്യന്റെ പാട്ട് കേട്ട് മനസ് നിറഞ്ഞെങ്കിലും ആരും കാണാതെ കണ്ണീരൊപ്പി മടങ്ങി.

ഏലൂർ ബിജുവിന്റെ യഥാർത്ഥ പേര് അരുൺ കുമാറെന്നാണ്. കാവിൽ ഉണ്ണിക്കൃഷ്‌ണവാര്യരാണ് സോപാന സംഗീതത്തിൽ ഗുരു. ചെണ്ടമേളത്തിൽ ചേന്ദമംഗലം ഉണ്ണിക്കൃഷ്‌ണ മാരാരും സദനം ദിവാകരമാരാരും. തൃപ്പൂണിത്തുറ ആർ.എൽ.വി  കോളേജിൽ നിന്ന് കർണാടക സംഗീതത്തിൽ ഗാനഭൂഷണം പാസായിട്ടുണ്ട്. ഗൾഫിലുൾപ്പെടെ ആയിരത്തിലധികം വേദികളിൽ സോപാനസംഗീതം അവതരിപ്പിച്ചു. ദൈവദശകം ഉൾപ്പെടെയുള്ള കൃതികൾ സോപാനസംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി. "ഉന്നത' ജാതിയിലുൾപ്പെടെ അനവധി ശിഷ്യർ.

ക്ഷേത്രോപദേശക സമിതിയും ക്ഷേത്രം തന്ത്രിയും ബിജുവിന് നിയമനം നൽകാൻ ശുപാർശ ചെയ്‌തിരുന്നു. പക്ഷേ, യോഗ്യതകൾ ജാതിക്ക് മുന്നിൽ തോറ്റു. ജോലിയിൽ നിന്ന് ഒഴിവാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തിലാണ്  250 രൂപ ദിവസക്കൂലിക്ക് കൊട്ടിപ്പാടിസേവ നടത്തുന്നത്.

ഈ ക്ഷേത്രത്തിൽ സോപാനസംഗീതത്തെക്കാൾ പ്രാധാന്യമുള്ള പാണികൊട്ടുന്ന സ്ഥിരം ജീവനക്കാരൻ നായർ സമുദായമാണ്. പാണിയുടെ അകമ്പടിയോടെ മാത്രമേ ഭഗവതിയുടെ തിടമ്പ് പുറത്തെഴുന്നള്ളിക്കാവൂ. നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും കൊച്ചിൻ ദേവസ്വം ബോർഡ് അത് അംഗീകരിച്ചിട്ടില്ല.

കീഴ്‌വഴക്കമെന്ന് ദേവസ്വം ബോർഡ്

കീഴ്‌വഴക്കങ്ങളനുസരിച്ചാണ് ജാതി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി രാജലക്ഷ്‌മി പറഞ്ഞു. സോപാനത്ത് പാട്ട്, ഇടയ്‌ക്ക, ചേങ്ങില എന്നിവ അമ്പലവാസികൾക്ക് മാത്രമുള്ളതാണ്. മുൻപ് മറ്റ് ജാതിക്കാർക്ക് നിയമനം നൽകിയത് ഉദ്യോഗസ്ഥരുടെ പിഴവാകാം.

കടപ്പാട്: കെ .സുനില്‍കുമാര്‍ കേരള കൌമുദി.

ആറന്മുള ഉത്സവത്തിനു കൊടിയേറി



  ആകാശത്ത്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു പറന്ന്‌ അന്തരീക്ഷം ഭക്‌തിസാന്ദ്രമാക്കിയതോടെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ കൊടിയേറി. തന്ത്രി തെക്കേടത്ത്‌ കുഴിക്കാട്ടില്ലത്ത്‌ സുബ്രഹ്‌മണ്യന്‍ നാരായണന്‍ ഭട്ടതിരിയുടേയും മേല്‍ശാന്തി അരവിന്ദാക്ഷന്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്‌.പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ മൂലസ്‌ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക്‌ പുലര്‍ച്ചെ പുറപ്പെട്ട എഴുന്നള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തിയശേഷമാണ്‌ കൊടിയേറ്റ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. തൃക്കാരിയൂര്‍ മനോജിന്റെ പഞ്ചവാദ്യവും ചടങ്ങുകള്‍ക്ക്‌ മിഴിവേകി. സമൂഹസദ്യയും നടന്നു.
ക്ഷേത്രം എ.ഒ ആര്‍. രാമവര്‍മ്മ, മാലേത്ത്‌ സരളാദേവി, ഉപദേശക സമിതി ഭാരവാഹികളായ ഗീതാകൃഷ്‌ണന്‍, ടി.എ. അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി വൈസ്‌ പ്രസിഡന്റ്‌ കെ.പി. സോമന്‍, മനോജ്‌ മാധവശേരില്‍, വിജയന്‍ നടമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday, January 22, 2014

എന്‍.എസ്.എസ്. മൈലച്ചല്‍ കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം 25ന്.



വെള്ളറട: എന്‍.എസ്.എസ് 189 നമ്പര്‍ മൈലച്ചല്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും ദേശീയ സംസ്ഥാന പ്രതിഭകളെ അനുമോദിക്കലും മുന്‍ കരയോഗ സാരഥികളെ ആദരിക്കലും നടത്തും. 25ന് വൈകിട്ട് മൂന്നിന് മൈലച്ചല്‍ കെ.എച്ച്.ഡി.പി. ഹാളില്‍ നടക്കുന്ന പരിപാടികള്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കരയോഗം മുന്‍സാരഥികളെ ആദരിക്കല്‍ തത്തിയൂര്‍ സോമന്‍ നായരും, എച്ച്.ആര്‍. സെല്ലിന്റെ ഉദ്ഘാടനം മാമ്പഴക്കര രാജശേഖരന്‍ നായരും നിര്‍വഹിക്കും.


ശശി തരൂരിനെ സ്ഥാനാര്‍ഥി ആക്കരുത് - ലത്തീന്‍ കത്തോലിക്ക ഐക്യവേദി


  
തിരുവനന്തപുരം: ഡോ. ശശി തരൂരിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ്. തീരുമാനിച്ചാല്‍ ശക്തമായ ജനരോഷം നേരിടേണ്ടിവരുമെന്ന് ലത്തീന്‍ കത്തോലിക്ക ഐക്യവേദി രാഷ്ട്രീയകാര്യസമിതി യോഗം അഭിപ്രായപ്പെട്ടു.

വിവാദങ്ങളല്ലാതെ മറ്റൊന്നിനും സാധ്യമാകാത്ത പ്രതിനിധിയെ വീണ്ടും അടിച്ചേല്പിക്കാതിരിക്കാനുള്ള വിവേകം കോണ്‍ഗ്രസില്‍നിന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ്, എ.ഐ.സി.സി. പ്രസിഡന്റ് എന്നിവര്‍ക്കുള്ള സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യു.ഡി.എഫും എറണാകുളം, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും പരമ്പരാഗത ലത്തീന്‍ സുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. എ. ജെയിംസ് ഫെര്‍ണാണ്ടസ് അധ്യക്ഷതവഹിച്ചു.


കടപ്പാട്: മാതൃഭൂമി ന്യൂസ്‌.

നക്ഷത്ര വിവരങ്ങള്‍ 23-1-2014 (1189 മകരം 10 )


ഇന്നത്തെ (23-1-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 23-1-2014 (1189 മകരം 10 )

നക്ഷത്രം: ചിത്തിര (നാളെ വെളുപ്പിന് 04.33.30 സെക്കന്‍റ് വരെ)

കൂറ് (രാശി): ചിത്തിര-ആദ്യ രണ്ട് പാദം: കന്നി & അവസാന രണ്ട് പാദം: തുലാം
രാശ്യാധിപന്‍: ചിത്തിര-ആദ്യ രണ്ട് പാദം: കന്നി: ബുധന്‍ (ശ്രീകൃഷ്ണന്‍) & അവസാന രണ്ട് പാദം: തുലാം: ശുക്രന്‍ (മഹാലക്ഷ്മി)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: സപ്തമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.11 - 12.33 & 12.37 - 12.59

കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട്, 12 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.02 മുതല്‍ 3.28 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ 
അതിനെ മുഖവിലക്കെടുക്കരുത്) 

ചിത്തിര: ചില പ്രധാന വിവരങ്ങള്‍:
------------------------------------------------
ഗണം: അസുരഗണം
നക്ഷത്രദേവത: ത്വഷ്ടാവ്‌
മൃഗം: ആള്‍പ്പുലി
പക്ഷി: കാകന്‍
വൃക്ഷം: കൂവളം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ 
നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).