Wednesday, January 8, 2014

നടന്‍ മോഹന്‍ലാല്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി.


നടന്‍ മോഹന്‍ലാല്‍ ഇതാദ്യമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി. പെരുന്നയിലെത്തിയ ലാലിനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സൌഹൃദ കൂടിക്കാഴ്ച മാത്രമാണെന്നും ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് മോഹന്‍ലാലും നിര്‍മാതാവ് സുരേഷും മേനക സുരേഷിനും എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. ഏറെ കാലമായി എന്‍എസ്എസ് ആസ്ഥാനത്ത് വരണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തിരക്ക് കാരണം നടന്നില്ല. ഇപ്പോള്‍ ഒരു ഇടവേള ലഭിച്ചപ്പോള്‍ വരികയായിരുന്നു എന്നും മോഹന്‍‌ലാല്‍ പറഞ്ഞു. മന്നം സമാധിയില്‍ മോഹന്‍ലാല്‍ പുഷ്പാര്‍ച്ചന നടത്തി.

0 comments:

Post a Comment