Monday, January 6, 2014

മഞ്ഞപ്ര കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു !!!


കാലടി: മഞ്ഞപ്ര എന്‍എസ്എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. മുത്തുക്കുടകളും നിശ്ചല ദൃശ്യങ്ങളും വര്‍ണാഭമാക്കിയ ഘോഷയാത്ര മഞ്ഞപ്ര കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.

ആയിരങ്ങള്‍ അണി നിരന്നു. തുടര്‍ന്ന് പുത്തൂര്‍പ്പിള്ളി വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആലുവ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.പി. വേണു അധ്യക്ഷനായി. പ്രതിനിധി സഭ മെമ്പര്‍മാരായ വിശ്വനാഥ മേനോന്‍, എം.പി. സുധാകരന്‍, കെ.എന്‍. കൃഷ്ണകുമാര്‍, യൂണിയന്‍ സെക്രട്ടറി വിശ്വംഭരന്‍ നായര്‍, കരയോഗം സെക്രട്ടറി എസ്. വിജയന്‍, സി.എ. അശോക് കുമാര്‍, സി.എ. രാധാമണിയമ്മ, പത്മ മധു, സി.എം. നാരായണന്‍ നായര്‍, കെ.എന്‍. കുഞ്ഞുക്കുട്ടന്‍, കെ.കെ. രാജശേഖരന്‍, വി.ജി. മായ, വിജയലക്ഷ്മി ചന്ദ്രന്‍, ടി.ഡി. ശ്രീകുമാര്‍, സി. ശ്രീകുമാര്‍, എന്‍. ബാലകൃഷ്ണന്‍, സരിത സുനില്‍, സുനില്‍കുമാര്‍, ടി.വി. അനൂപ് കുമാര്‍, പി.ബി. രാമചന്ദ്രവാര്യര്‍, പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍, ജയകുമാര്‍, പി.എസ്. ബാബുകുമാര്‍, രാജന്‍ ബി. മേനോന്‍, രമ, ഉഷ മാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഘോഷയാത്രയ്ക്ക് പി.എസ്. ഉഷ, രജനി രമേശ് ബാബു, ബാലചന്ദ്രന്‍ മലയില്‍, ഗീത ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍ തച്ചിലേത്ത്, ശക്തികുമാര്‍, ഉദയകുമാര്‍, സ്മിത ഗോപകുമാര്‍, എ.എന്‍. രാമചന്ദ്രന്‍ നായര്‍, ശ്രീജ രാജന്‍, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികളും അരങ്ങേറി.

സര്‍ക്കാര്‍ ജോലികളില്‍ നായര്‍ സമുദായത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

0 comments:

Post a Comment