ശതാബ്ദിയുടെ നിറവില്‍ ബുധനാഴ്ച നടന്ന അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തിലേക്ക് കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ജനമനസ്സുകള്‍ ഒഴുകിയെത്തി.
രാവിലെ പ്രഭാതഭേരി മുതല്‍ കേരളമെമ്പാടു നിന്നുമുള്ള പ്രവര്‍ത്തക സ്‌നേഹികളുടെ മനസ്സും ശരീരവും പെരുന്നയിലെ മന്നം സമാധിയും എന്‍.എസ്.എസ്. ആസ്ഥാനത്തെ സമ്മേളന പന്തലുമാണ് ലക്ഷ്യം വച്ചത്.
രാവിലെ 7.30 മുതല്‍ സമുദായ പ്രവര്‍ത്തകര്‍ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അവസരമൊരുക്കിയിരുന്നു. മന്നം സമാധിയോട് ചേര്‍ന്നുള്ള മന്നം മ്യൂസിയവും ആര്‍ട്ട് ഗാലറിയും ബുധനാഴ്ച തുറന്നിരുന്നു.
നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡംഗം, സണ്ണി തോമസ്, ബി.ജെ.പി. ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ബി.ജെ.പി. നേതാക്കളായ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, കെ.ജി.രാജ്‌മോഹന്‍, ബി.രാധാകൃഷ്ണമേനോന്‍, എന്‍.പി.കൃഷ്ണകുമാര്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനും കാംപ്‌കോ ചെയര്‍മാനുമായ ചാരുപാറ രവി, സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേല്‍ തുടങ്ങി നിരവധിയാളുകള്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
കേരളത്തിലെ 59 താലൂക്ക് യൂണിയനുകളുടെ ഭാരവാഹികളും 5600 കരയോഗങ്ങളുടെയും ഇവയ്ക്ക് കീഴിലുള്ള വനിതാ സമാജങ്ങളുടെയും ബാലസമാജങ്ങളുടെയും പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തിനെത്തിയത്







0 comments:
Post a Comment