തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള 11 ക്ഷേത്രങ്ങളിലും അയിത്താചരണമില്ലെന്ന് മന്ത്രി വി.എസ്. ശിവകുമാർ നിയമസഭയിൽ വ്യക്തമാക്കി. പട്ടികജാതിക്കാരനായ ഇടയ്ക്ക കലാകാരൻ കലൂർ ബാബുവിന് ഗുരുവായൂരിൽ വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്റെ അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് കെ. രാധാകൃഷ്ണന്റെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി ശിവകുമാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം തേടിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചതായി മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന് ഒരു ബന്ധവുമില്ലെന്നാണ് അവര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. കലൂർ ബാബുവിനെ ഭ്രഷ്ട് കല്പിച്ച് പുറത്താക്കിയ സംഭവത്തിൽ സർക്കാരോ ബന്ധപ്പെട്ടവരോ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണെന്ന് കെ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
|
|
0 comments:
Post a Comment