കട്ടപ്പന: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമല്ലാതെ മറ്റാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം മാത്രം മതിയെന്നും ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമായി മാറുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ശ്രി ജി.സുകുമാരന്‍നായര്‍. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം അനുവദിക്കണമെന്ന എസ്.ആര്‍.സിന്‍ഹു കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ആവശ്യമുണ്ട്. എന്നാല്‍ മറ്റാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ മന്ത്രിസഭാതീരുമാനം മാത്രമാണ് ആവശ്യം.
മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കാമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിപിടിച്ചിരിക്കുമ്പോള്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം വര്‍ദ്ധിപ്പിക്കാനാണ് നീക്കം നടത്തുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സംവരണേതര മുന്നാക്ക സമുദായങ്ങളെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ടുതന്നെ സിന്‍ഹു കമ്മീഷന്‍ ശുപാര്‍ശകളിലെ ആനുകൂല്യ വിതരണത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.
----------------------കടപ്പാട്. മാതൃഭൂമി ന്യൂസ്.
0 comments:
Post a Comment