ചവറ: പട്ടത്താനം 1881-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി. പഠനകേന്ദ്രത്തിന്റെ മേല്‍നോട്ടം താലൂക്ക് എന്‍.എസ്.എസ്. യൂണിയനാണ്. ഞായറാഴ്ചകളിലാണ് ക്ലാസ്. പാഠ്യപദ്ധതി, പുരാണഗ്രന്ഥങ്ങള്‍ എന്നിവ വിദഗ്ധസമിതയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കി എന്‍.എസ്.എസ്. വിതരണം ചെയ്തിട്ടുണ്ട്. കരയോഗാംഗങ്ങളുടെ കുട്ടികള്‍ക്കാണ് പ്രവേശനം.
കരയോഗം വൈസ് പ്രസിഡന്റ് ഡി.മോഹനന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ടി.ശ്രീകുമാര്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. എന്‍.രവീന്ദ്രന്‍പിള്ള, ശരത്ത് പട്ടത്താനം, കെ.എം.സനല്‍കുമാര്‍, ലക്ഷ്മിക്കുട്ടിയമ്മ, സന്ധ്യാദേവി എന്നിവര്‍ പ്രസംഗിച്ചു.

0 comments:
Post a Comment