Tuesday, July 22, 2014

ചൂലിശ്ശേരി എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികം ഉദ്ഘാടനം ചെയ്തു





ചൂലിശ്ശേരി: എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന്‍ സെക്രട്ടറി സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം താലൂക്ക് യൂണിയന്‍ അംഗം കെ. ഗംഗാധരന്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് സരോജാക്ഷന്‍ അധ്യക്ഷനായി. വത്സല, കെ. രാമകൃഷ്ണന്‍, എം. ബാലന്‍, പുഷ്പാവതി, ഗീത എന്നിവര്‍ സംസാരിച്ചു. വനിതാ സ്വയംസഹായസംഘം ഭാരവാഹികളായി മിനി കൃഷ്ണന്‍, ഗീത, ശ്രീകല എന്നിവരെ തിരഞ്ഞെടുത്തു. നാരായണന്‍കുട്ടി സ്വാഗതവും ലാവണ്യ നന്ദിയും പറഞ്ഞു.

0 comments:

Post a Comment