പിറവം: താലൂക്കിലെ ഏറ്റവും മികച്ച കരയോഗത്തിനുള്ള പുരസ്‌കാരം പിറവം 591-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന് ലഭിച്ചു. താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പുരസ്‌കാരം സമ്മാനിച്ചു. കരയോഗം ഭാരവാഹികളായ കെ.കെ. രാജേന്ദ്രന്‍, വി.എസ്. സോമശേഖരന്‍ നായര്‍, കെ.എന്‍. ബാലകൃഷ്ണന്‍ നായര്‍ എന്നിവരും സമിതിയംഗങ്ങളും വനിതാ സമാജം ഭാരവാഹികളും ചേര്‍ന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണനില്‍ നിന്ന് 'ആര്‍. പ്രഭാകരന്‍ പിള്ള സ്മാരക എവര്‍ റോളിങ് ട്രോഫി' ഏറ്റുവാങ്ങി.
പിറവം കരയോഗത്തിന് കീഴില്‍ 223 കുടുംബങ്ങളും 285 അംഗങ്ങളുമുണ്ട്. വനിതാ സമാജത്തിന്റെയും ബാലസമാജത്തിന്റെയും ശക്തമായ പിന്തുണ കരയോഗത്തിന് മുതല്‍ക്കൂട്ടാണ്.
കരയോഗത്തിന് കീഴില്‍ അഞ്ച് സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്വയംസഹായ സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന തൊഴില്‍ സംരംഭങ്ങള്‍ അംഗങ്ങളുടെ സാമ്പത്തികനില ഭദ്രമാക്കുന്നു. സോപ്പ് പൊടി, ചന്ദനത്തിരി, ചിപ്‌സ് തുടങ്ങിയവ നിര്‍മിച്ച് വിപണനം നടത്തുന്ന സംഘങ്ങള്‍ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും നല്‍കുന്നവയാണ്.ൈ
ദനംദിന പ്രവര്‍ത്തനങ്ങളിലെ മികവും ചിട്ടയോടു കൂടിയ അനുബന്ധ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കരയോഗത്തിന് പുരസ്‌കാരം നല്‍കിയത്. താലൂക്കിലെ 59 കരയോഗങ്ങളുടെ പ്രവര്‍ത്തനം പഠിച്ച് വിലയിരുത്തിയാണ് പിറവം കരയോഗത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.






0 comments:
Post a Comment