Monday, July 21, 2014

ഗുരുവായൂര്‍ ചാവക്കാട് എന്‍ .എസ് .എസിന്റെ സുവര്‍ണ ജൂബിലി ബജറ്റ്: സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന




ഗുരുവായൂര്‍: സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി എന്‍.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയന്‍ സുവര്‍ണ്ണജൂബിലി ബജറ്റ് അവതരിപ്പിച്ചു.
യൂണിയന്റെ കീഴിലുള്ള 48 കരയോഗങ്ങള്‍, 37 വനിതാ സംഘങ്ങള്‍, 30 മന്നം ബാലസമാജങ്ങള്‍, 79 വനിതാ സ്വയംസഹായസംഘങ്ങള്‍, ഹ്യൂമന്‍ റിസോഴ്‌സസ് സെല്ലുകള്‍, ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവനനിര്‍മ്മാണം എന്നിവയ്ക്ക് ധനസഹായം നല്‍കാന്‍ രണ്ടരലക്ഷം നീക്കിവെച്ചു. മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കാന്‍ 2.6 ലക്ഷം നീക്കിവെച്ചു. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 10 ലക്ഷം രൂപയുടെ സാമൂഹികക്ഷേമ ഫണ്ട് സ്വരൂപിക്കുന്നുണ്ട്.
യൂണിയന്‍ ഹാളില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. മുരളീധരന്‍ ബജറ്റ് അവതരിപ്പിച്ചു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജി. സുകുമാരന്‍ നായരെ യോഗം അനുമോദിച്ചു. ഗുരുവായൂരിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. പ്രൊഫ. എന്‍. രാജശേഖരന്‍ നായര്‍, കെ.കെ. ജയറാം, കെ. ഗോപാലന്‍, വി. അച്യുതന്‍കുട്ടി, അഡ്വ. സി. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment