പന്തളം: എന്‍.എസ്.എസ്. പന്തളം യൂണിയന്‍ കരയോഗങ്ങളിലും വനിതാ സമാജങ്ങളിലും യൂണിയന്റെ പ്രവര്‍ത്തന പരിധിയിലുള്ള േക്ഷത്രങ്ങളിലും രാമായണ മാസാചരണം തുടങ്ങി. യൂണിയന്‍തല ഉദ്ഘാടനം തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതിേക്ഷത്രത്തില്‍ യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി നിര്‍വഹിച്ചു.
ദേവസ്വം പ്രസിഡന്റ് കെ.ആര്‍.രാമചന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ എ.കെ.വിജയന്‍, അഡ്വ.പി.എന്‍.രാമകൃഷ്ണപിള്ള, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ സി.ആര്‍.ചന്ദ്രന്‍, അഡ്വ.കെ.ശ്രീകുമാര്‍, എന്‍.അനന്തപദ്മനാഭന്‍, ജയചന്ദ്രന്‍പിള്ള, കെ.ഗോപാലകൃഷ്ണക്കുറുപ്പ്, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.സരസ്വതിയമ്മ, ഒരിപ്പുറത്ത് ദേവസ്വം സെക്രട്ടറി കെ.ആര്‍.അപ്പുക്കുട്ടക്കുറുപ്പ്, വേണുഗോപാലക്ഷേത്രം പ്രസിഡന്റ് എന്‍.ആര്‍.ഗോപാലകൃഷ്ണക്കുറുപ്പ്, തിരുമംഗലത്ത് ദേവസ്വം പ്രസിഡന്റ് കെ.എം.മോഹനന്‍പിള്ള, യൂണിയന്‍ സെക്രട്ടറി അജിത്കുമാര്‍, കരയോഗം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വനിതാസമാജം ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment