മാങ്കാംകുഴി: നായര്‍ സര്‍വീസ് സൊസൈറ്റി ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി വെട്ടിയാര്‍ വടക്ക് 4547 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടത്തി. കരയോഗം പ്രസിഡന്റ് കെ.ആര്‍.സദാശിവക്കുറുപ്പ് അധ്യക്ഷത വഹിച്ച സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും പന്തളം യൂണിയന്‍ പ്രസിഡന്റുമായ പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വെട്ടിയാര്‍ എന്‍.എസ്.എസ്. കരയോഗ സംയുക്ത സമിതി പ്രസിഡന്റ് കെ. ശ്രീധരന്‍പിള്ള കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പന്തളം യൂണിയന്‍ സെക്രട്ടറി അജിത്ത്കുമാര്‍ ധനസഹായ വിതരണം നടത്തി. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ എ.കെ.വിജയന്‍, കുസുമകുമാരി, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.പത്മകുമാര്‍, എന്‍.എസ്.മനോഹരനുണ്ണിത്താന്‍, പി.ഗംഗാധരന്‍നായര്‍, എസ്.രാമചന്ദ്രനുണ്ണിത്താന്‍, സുരേഷ്‌കുമാര്‍ കളീയ്ക്കല്‍, ഗോപാലകൃഷ്ണകുറുപ്പ്, രത്‌നമ്മ,രാധ എസ്. നായര്‍, ജി. കുട്ടന്‍പിള്ള, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബസംഗമത്തോടനുബന്ധിച്ച് മുതിര്‍ന്ന കരയോഗം പ്രവര്‍ത്തകരെ ആദരിയ്ക്കുകയും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന അവാര്‍ഡുകളും കരയോഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങളും നല്‍കി.






0 comments:
Post a Comment