Friday, February 28, 2014

മക്കള്‍ അപക്വമായ തീരുമാനമെടുത്താല്‍ മാതാപിതാക്കള്‍ക്ക് തിരുത്താമെന്ന് ഹൈക്കോടതി.


മക്കള്‍ അപക്വമായ തീരുമാനമെടുത്താല്‍ അച്ഛനമ്മമാര്‍ക്ക് തിരുത്താമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ മകളുടെ ഭാവിയെക്കരുതി വിവാഹക്കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക്് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാവില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഡോക്ടറായ യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്ന് കാണിച്ച് ഡോക്ടറായ യുവാവ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിലയിരുത്തല്‍. തന്നെ കാണുന്നത് ഒഴിവാക്കാനായി യുവതിക്ക് ബിരുദാനന്തര പഠനത്തിനുള്ള അവസരം നിഷേധിച്ച് തടഞ്ഞുവച്ചിരിക്കയാണെന്നും യുവതിയെ വിട്ടുകിട്ടണമെന്നുമായിരുന്നു അങ്കമാലി സ്വദേശിയായ ഡോക്ടര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. മകളോ മകനോ പക്വതയില്ലാത്ത തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കള്‍ നിസ്സഹായരായിരിക്കണമെന്ന് കരുതാനാവില്ലെന്നും അത്തരം തീരുമാനങ്ങള്‍ കുട്ടികളുടെ ജീവിതത്തിനു മാത്രമല്ല കുടുംബത്തിനാകെ വിനാശകരമായേക്കാമെന്നും അതിനാല്‍ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള മാതാപിതാക്കളുടെ അധികാരം ആത്യന്തികമായി മക്കളുടെ നന്മയ്ക്കാവുമെന്നും കോടതി വിലയിരുത്തി.




0 comments:

Post a Comment