Friday, February 28, 2014

നിതാഖത്തില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുക്കണക്കിന് ഇന്ത്യക്കാര്‍....

നിതാഖത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ മുഴുവന്‍ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത്. നാല് മാസമായി സഹായമൊന്നും കിട്ടുന്നില്ലെന്നും കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ വെളിപ്പെടുത്തി.
നിതാഖത്ത് നിയമത്തിന്റെ കരിനിഴലില്‍ കുടുങ്ങിയ 168 പ്രവാസികളാണ് റിയാദിലെ ഇന്ത്യന്‍ എംബസില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 84 പേര്‍ റിയാദ് ബത്ഹയിലെ ക്യാംപിലും, 82 പേര്‍ ശുമേശി ജയിലിലുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാല് മാസവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്ന് ജയിലിലുണ്ടായിരുന്ന 11 പേരെ സൗദി സര്‍ക്കാര്‍ ഡല്‍ഹിയിലേയ്ക്ക് കയറ്റിവിട്ടു. മന്ത്രിമാരും പ്രവാസി സംഘടനകളും പരിഹാരമുണ്ടാക്കുമെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. അതേസമയം ജയിലിലെ സ്ഥിതി ഇതിലും ദയനീയമാണെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. ക്രൂരമായ പീഡനങ്ങള്‍വരെ ഇവര്‍ നേരിടേണ്ടി വരുന്നുണ്ട്. 22 വര്‍ഷമായി നാട്ടില്‍ പോകാന്‍സാധിക്കാത്ത തൃശൂര്‍കാരനുള്‍പ്പെടെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത  ഇരുപത്തിയഞ്ചിലധികം മലയാളികള്‍ സൗദിയില്‍ കുടുങ്ങിക്കിടപ്പുണ്ട്.



0 comments:

Post a Comment