Tuesday, February 25, 2014

സിപിഐഎം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി... നേതൃയോഗങ്ങള്‍ തുടങ്ങുന്നൂ....

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്  സിപിഐഎം ഒരുങ്ങി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സെക്രട്ടറിയേറ്റ് ചേരുംമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 4,5 തീയതികളിലായിട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. ഇതിന് സമാന്തരമായി എല്‍ഡിഎഫ് യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 4,5 തീയതികളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം 6,7 തീയതികളില്‍ സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ജില്ലാ ഘടകങ്ങള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച നടത്തും. കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കും. സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തുന്നതും ജയസാധ്യതയുള്ള പുതിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തതുമായ കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും തുടര്‍ന്ന് സംസ്ഥാന കമ്മറ്റിയിലും ചര്‍ച്ച ചെയ്യും.





0 comments:

Post a Comment