കശ്മീരില്‍ സൈനീക ക്യാമ്പില്‍ ഉണ്ടായ വെടിവെപ്പില്‍ സൈനികന്‍ 5 സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. കശ്മീരിലെ മനസ്ബാലിലെ രാഷ്ട്രീയ റൈഫിള്‍സ് ക്യമ്പിലാണ് വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രിയാണ് വെടിവെപ്പുണ്ടായത്. സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും സൈനികര്‍ തമ്മിലുള്ള വഴക്കാണെന്ന് കൂട്ടക്കുരുതിയലേക്ക് നയിച്ചതെന്ന് അഭ്യൂഹമുണ്ട്. ക്യാമ്പിലെ വെടിവെപ്പിനെ കുറിച്ച് സൈനിക കേന്ദ്രങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Wednesday, February 26, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment