Sunday, February 23, 2014

അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ഏതറ്റം വരയും പോകും ; രാഹുല്‍ ഗാന്ധി.


അധികാരം പിടിച്ചെടുക്കാന്‍ ഏതറ്റം വരെയും പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡറാഡൂണില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു രാഹുല്‍.  ഒരു മതത്തിനെ മറ്റൊരു മതത്തിനെതിരെയും ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെയും തിരിച്ച് ചോരയുടെ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നരേന്ദ്ര മോഡിക്കെതിരെയും പരോക്ഷമായും രാഹുല്‍ രംഗത്തെത്തി. ഗുജറാത്ത് മുഖ്യമന്ത്രി അഴിമതിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം സംസ്ഥാനത്ത് ലോകായുക്ത നിയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് മോഡിയെന്നും ഗുജറാത്തിലെല്ലാവരും ലോകായുക്തയുടെ കീഴില്‍ വരുമെങ്കിലും ഇയാള്‍ മാത്രം ഇതിന്റെ കീഴില്‍ വരില്ലെന്നും രാഹുല്‍ ആരോപിച്ചു.



0 comments:

Post a Comment