പതിനേഴ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന തന്റെ റെക്കോര്‍ഡ് റാഫേല്‍ നദാലിന് മറികടക്കാന്‍ കഴിയുമെന്ന് റോജര്‍ ഫെഡറര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫെഡറര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടെന്നിസില്‍ നിന്ന് ഉടന്‍ വിടവാങ്ങില്ലെന്ന സൂചനയും ഫെഡറര്‍ നല്‍കി. തനിക്ക് ഇപ്പോഴും നല്ല ശാരീരികക്ഷമതയുണ്ട്െന്നും ഈ വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും ഫെഡറര്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താന്‍ മികച്ച പ്രകടനം നടത്തിയെന്നും സെമിയില്‍ നദാലിനോട് തോറ്റതില്‍ പുതുമയില്ലെന്നും ഫെഡറര്‍ പറഞ്ഞു.
Wednesday, February 26, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment