Monday, February 24, 2014

ഏഷ്യാകപ്പിന് ഇന്ന് തുടക്കം..... ആദ്യമത്സരത്തില്‍ ഇന്ന് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും.

ഏഷ്യാകപ്പിന് ഇന്ന് തുടക്കം. ഏഷ്യാകപ്പിന്റെ ആദ്യമത്സരത്തില്‍ ഇന്ന് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ മത്സരം നാളെ ബംഗ്ലാദേശിന്റെ കൂടെയാണ്. അടുത്തിടെ പരാജയത്തിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യയ്ക്ക് തിരിച്ചു വരാന്‍ കൂടിയുള്ള മത്സരമാണിത്. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും നടന്ന പരമ്പരകളില്‍ ഒരു മത്സരത്തില്‍ പോലും ജയിക്കാത്ത ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ്. വീരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. എല്ലാവരും കാത്തു നില്‍ക്കുന്ന ഇന്ത്യ  പാക്കിസ്ഥാന്‍ മത്സരം ഞായറാഴ്ച നടക്കും.



0 comments:

Post a Comment