താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍നായര്‍ സമ്മേളനത്തില്‍ അധ്യക്ഷനായി. ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തി.
എം.എല്‍.എ. മാരായ ആര്‍. സെല്‍വരാജ്, എ. ടി. ജോര്‍ജ്, നഗരസഭാ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. സോമന്‍നായര്‍, സെക്രട്ടറി ടി.എസ്. നാരായണന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി. നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് എല്‍. സതികുമാരി, താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റുമാരായ ബി. നാരായണന്‍നായര്‍, എം. സുശീലന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണന്‍കോവിലിന് മുന്നിലെ മന്നം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാരവാഹികളായ അഡ്വ. കൃഷ്ണദാസ്, കെ. വേണുഗോപാലന്‍ നായര്‍, കെ. എസ്. ജയചന്ദ്രന്‍ നായര്‍, വി. മോഹനകുമാര്‍, ഡി. അനില്‍കുമാര്‍, ജി. ഗോപീകൃഷ്ണന്‍ നായര്‍, കെ. ജയമോഹനന്‍നായര്‍, ആര്‍. മുരളീധരന്‍ നായര്‍, എം. സുകുമാരന്‍ നായര്‍, ജി. പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






0 comments:
Post a Comment