കോതമംഗലം: എന്‍എസ്എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 44-ാം സമാധി ദിനാചരണം നടത്തി. സമുദായാചാര്യന്റെ ചിത്രത്തിനു മുമ്പില്‍ യൂണിയന്‍ പ്രസിഡന്റ് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി.
യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍, സെക്രട്ടറി കെ. വിജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്. ഹരികുമാര്‍, പ്രതിനിധി സഭാ മെമ്പര്‍ പി.പി. സജീവ്, യൂണിയന്‍ അംഗങ്ങളായ സരിതാസ് നാരായണന്‍ നായര്‍, ടി.ജി. ഗോപാലകൃഷ്ണന്‍, ടി.ജി. ഹരി, ടി.പി. ഭവാനിയമ്മ, നീനു സുരേഷ്, കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിണ്ടിമന: പിണ്ടിമന എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം സമാധി ദിനം ഭജന-ഉപവാസത്തോടെ നടത്തി. കരയോഗം ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.






0 comments:
Post a Comment