Friday, February 28, 2014

നെക്‌സല്‍ ആക്രമണത്തില്‍ സബ്ഇന്‍സ്‌പെക്ടറടക്കം 5 പോലീസുകാര്‍ കൊല്ലപ്പെട്ടു.

നെക്‌സല്‍ ആക്രമണത്തില്‍  സബ്ഇന്‍സ്‌പെക്ടറടക്കം 5 പോലീസുകാര്‍ കൊല്ലപ്പെട്ടു. 6 മോട്ടോര്‍ ബൈക്കുകളിലായി പതിവു പട്രോളിംഗിനിറങ്ങിയ 12 പോലീസുകാര്‍ക്കെതിരെയാണ് നെക്‌സല്‍ ആക്രമണം ഉണ്ടായത്. റായിപൂരിലുള്ള കുവാക്കോണ്ട പോതീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇന്‍സ്‌പെക്ടര്‍ വിവോക് ശുക്ലയടക്കം 5 പേരും തല്‍സമയം കൊല്ലപ്പെട്ടു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നെക്‌സല്‍ ആക്രമണം ഉണ്ടായത്. ചാവിലാല്‍ കാഷി. സന്ദീപ് സാഹു, ധനേഷ്വര്‍ മാന്‍ഡവി, നേവല്‍ കിഷോര്‍ ഷാന്‍ഡിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പുഷ്‌പേന്ദ്ര കുമാറിനെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






0 comments:

Post a Comment