Thursday, February 27, 2014

116 ാം വയസ്സില്‍ ധരംപാല്‍ സിംഗ് ഓടി നേടിയത് രണ്ട് സ്വര്‍ണ്ണം.....

116 ാം വയസ്സില്‍ ധരംപാല്‍ സിംഗ് ഓടി നേടിയത് രണ്ട് സ്വര്‍ണ്ണം..... പത്താം വയസ്സില്‍ ധരംപാല്‍ ആരംഭിച്ച ഓട്ടം ഇപ്പോഴും തുടരുകയാണ്. 116 ാം വയസ്സിലെത്തിനില്‍ക്കുന്ന ധരംപാല്‍ സിംഗ് ഓടാന്‍ ജപ്പാനിലേക്ക് പോകാനിരിക്കുകയാണ്. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ രണ്ട് സ്വര്‍ണ്ണം നേടിയാണ് ധരംപാല്‍സിംഗ് ലോകമീറ്റിനായി ജപ്പാനിലേക്ക് പോകാനൊരുങ്ങുന്നത്. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ 6101897 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രധാന ഇനം 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നിവയാണ്. സ്‌പോണ്‍സര്‍മാരെ ലഭിക്കത്തതിനാലാണ് ഇദ്ദേഹത്തിന് ഇതിനുമുമ്പുള്ള ലോകമീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇത്തവണ യു പി സര്‍ക്കാരും രണ്ട് സ്വകാര്യ സ്‌പോണ്‍സര്‍മാരും ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. ഇദ്ദേഹം തികഞ്ഞ ഒരു വെജിറ്റേറിയന്‍ കൂടിയാണ്.



0 comments:

Post a Comment