Wednesday, February 26, 2014

ബിജെപി അധികാരത്തില്‍ വരുമെന്ന് അമേരിക്കന്‍ സര്‍വ്വേ റിപ്പോര്‍ട്ടിലും.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് അമേരിക്കന്‍ സര്‍വ്വേ റിപ്പോര്‍ട്ടിലും. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിയുമെന്നും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ട് . കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും നേരിടേണ്ടി വരിക എന്നും സര്‍വ്വേയിലുണ്ട്. 70 % ജനങ്ങളും കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ അസംതൃപ്തരാണ്. 63 % ജനങ്ങളും അഭിപ്രായപ്പെട്ടത് ബിജെപി അധികാരത്തില്‍ വരണമെന്നാണ് . 19 % പേര്‍ മാത്രമാണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍. 78 % പേര്‍ മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.








0 comments:

Post a Comment