Tuesday, June 10, 2014

കൊല്ലം കുന്നത്തൂര്‍ താലൂക്ക് എന്‍ .എസ് .എസ് . കരയോഗ യൂണിയന് 40 ലക്ഷം രൂപയുടെ ബജറ്റ്‌ പാസ്സാക്കി





കൊല്ലം: കുന്നത്തൂര്‍ താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ 28-ാമത് ബജറ്റ് യോഗം എന്‍.എസ്.എസ്. രജതജൂബിലി ഹാളില്‍ ചേര്‍ന്നു. 2014-15 വര്‍ഷത്തേക്ക് 40 ലക്ഷം രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസ്സാക്കി.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസ ധനസഹായമായി നാലു ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ചികിത്സാ ധനസഹായത്തിനായി 2 ലക്ഷം രൂപയും വിവാഹ ധനസഹായത്തിനായി 1.5 ലക്ഷം രൂപയും നീക്കിവച്ചു. എന്‍.എസ്.എസ്. ശതാബ്ദിയോടനുബന്ധിച്ചുള്ള മേഖലാ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നതിനായി ഒരു ലക്ഷം രൂപയും യൂണിയന്‍ മന്ദിരത്തിന്റെ നവീകരണത്തിനും മറ്റുമായി 7 ലക്ഷം രൂപയും കരയോഗമന്ദിര നിര്‍മ്മാണ ഗ്രാന്റായി 1.5 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചടങ്ങില്‍ യു.എ.ഇ. എന്‍.എസ്.എസ്. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും 1226-ാം നമ്പര്‍ കോയിക്കല്‍ഭാഗം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഇലക്ടറല്‍ അംഗവുമായ കുന്നുംവിളയില്‍ സി.ആര്‍.ജി.നായരെ യോഗം അനുമോദിച്ചു. ദുബായ് എന്‍.എസ്.എസ്സിന്റെ ചികിത്സാധനസഹായം യോഗത്തില്‍ വിതരണം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.സുകുമാരന്‍ നായര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.പ്രസാദ്, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്‍, കെ.കെ.ശങ്കരപ്പിള്ള എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment