വാഴമുട്ടം: വാഴമുട്ടം 1314-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഒന്നുമുതല്‍ പഌസ്ടു വരെ പഠിക്കുന്ന കരയോഗാംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി.എന്‍.സോമനാഥന്‍ നായര്‍ പഠനോപകരണ വിതരണം നടത്തി. കരയോഗം പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ യൂണിയന്‍ സെക്രട്ടറി എം.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, യൂണിയന്‍ കമ്മിറ്റിയംഗം എം.ആര്‍.ശശിധരന്‍ നായര്‍, യൂണിയന്‍ ഇന്‍െസ്പക്ടര്‍ എം.കെ.മോഹന്‍കുമാര്‍, കരയോഗം സെക്രട്ടറി അഡ്വ. എ.ജയകുമാര്‍, വൈസ് പ്രസിഡന്റ് ബീനാ സോമന്‍, രമണിയമ്മ, ശശികുമാര്‍, എം.കെ.മനോജ്, എ.കെ.കൃഷ്ണമ്മ, സതി ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment