Tuesday, June 10, 2014

തൊടുപുഴ താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു








തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
മുന്‍ വര്‍ഷത്തെ വരവു-ചെലവ് കണക്കും പുതിയ ബജറ്റും യൂണിയന്‍ സെക്രട്ടറി എസ്.എന്‍.ശ്രീകാന്ത് അവതരിപ്പിച്ചു. യോഗത്തില്‍ പി.ഗോപാലകൃഷ്ണന്‍ നായര്‍, പി.എസ്. മോഹന്‍ദാസ് കാഞ്ഞിരമറ്റം, പി.എസ്. രാധാകൃഷ്ണന്‍, എസ്.എന്‍.മേനോന്‍, എം.വേലപ്പന്‍ നായര്‍, ടി.കെ. സുധി കഞ്ഞിക്കുഴി. തട്ടക്കുഴ രവി തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment