Wednesday, June 18, 2014

തൊടുപുഴ തട്ടക്കുഴ എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ നല്‍കി





തൊടുപുഴ: തട്ടക്കുഴ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠേനാപകരണങ്ങളും വനിതകള്‍ക്കുള്ള ആട്ടിന്‍കുട്ടികളെയും വിതരണംചെയ്തു.
മികച്ച വിജയംനേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു. കരയോഗം സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റ് തട്ടക്കുഴ രവി, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള, സെക്രട്ടറി എസ്.എന്‍. ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ: ഡി.വൈ.എഫ്.ഐ. ചാക്കപ്പന്‍കവല യൂണിറ്റിന്റെ നേതൃത്വത്തില്‍ അമയപ്ര ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. സിനിമാതാരം ജാഫര്‍ ഇടുക്കി ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സിന്ധു ബോബു, എം. ലതീഷ്, പി.പി. സുമേഷ്, പി.എസ്. സുനിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment