പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ 5000 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. 99 കരയോഗങ്ങള്‍ക്കാണ് വൃക്ഷത്തൈ നല്‍കിയത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. തെക്കേ മഴുവന്നൂര്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് കുട്ടികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍. മോഹനന്‍, കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍, പി.കെ. രാജീവ്, അഡ്വ. ടി.എന്‍. ദിലീപ്കുമാര്‍, കെ.ജി. നാരായണന്‍ നായര്‍, കെ. സുരേഷ്‌കുമാര്‍, ഗീത സുകുമാരന്‍, ആര്‍. ശശിധരന്‍ നായര്‍, ക്യാപ്റ്റന്‍ എസ്.ആര്‍. നായര്‍, അഡ്വ. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment