ചടയമംഗലം: ചടയമംഗലം എന്‍.എസ്.എസ്. യൂണിയന്‍ 70,01411 രൂപ വരവും 70,01095 രൂപ ചെലവും 316 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അംഗീകരിച്ചു. യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ് ബജറ്റ് അവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റും !!ഡയരക്ടറുമായ അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സാമൂഹിക ക്ഷേമപദ്ധതികള്‍ക്കാണ് ബജറ്റ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. നിര്‍ധന സമുദായ അംഗങ്ങളുടെ ചികിത്സാ സഹായം, വിവാഹ ധനസഹായം, മെരിറ്റ് അവാര്‍ഡുകള്‍ എന്നിവയ്ക്കായി ബജറ്റില്‍ അഞ്ചുലക്ഷം രൂപ വക കൊള്ളിച്ചു. എച്ച്.ആര്‍.സെന്ററിന്റെയും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുടങ്ങും. കരയോഗമന്ദിര നിര്‍മാണ ഗ്രാന്റ് നല്‍കും. ശതാബ്ദി സമ്മേളനങ്ങളും കുടുംബമേളകളും നടത്തും. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി.വിജയകുമാര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ നന്ദിയും പറഞ്ഞു. താലൂക്ക് യൂണിയനിലെ 102 കരയോഗങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.






0 comments:
Post a Comment