വെള്ളറട: എന്‍.എസ്.എസ്. മൈലച്ചല്‍ 189-ാംനമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും അനുമോദിക്കലും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സോമശേഖരന്‍നായര്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.എസ്. രഞ്ജിത്ത് അധ്യക്ഷനായിരുന്നു.
സെക്രട്ടറി എസ്.എല്‍. അജിത്കുമാര്‍, മേഖലാ കണ്‍വീനര്‍ മാമ്പഴക്കര രാജശേഖരന്‍നായര്‍, എച്ച്.ആര്‍. സെല്‍ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍, വി. അപ്പുക്കുട്ടന്‍, വി.എസ്. ൈബജു, വി. ബിനുകുമാര്‍, എ. ഓമനയമ്മ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സമുദായ അംഗം ഡോ. രാധാകൃഷ്ണനെയും എസ്.എസ്.എല്‍.സി., പഌസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.
ആധ്യാത്മിക പഠനകേന്ദ്രത്തിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണംചെയ്തു. വി. സുരേഷ്‌കുമാര്‍, മാലവിള ഗോപകുമാര്‍, രഞ്ജിത്, ഡി.വിശ്വനാഥന്‍നായര്‍, വി.പി. ശ്രീകണ്ഠന്‍നായര്‍, വി. വേലപ്പന്‍നായര്‍, ആര്‍. വിക്രമന്‍നായര്‍, വി. സോമന്‍നായര്‍ എന്നിവര്‍ നേതൃത്വംനല്‍കി.






0 comments:
Post a Comment