Wednesday, June 11, 2014

കൂത്താട്ടുകുളം കരയോഗ കുടുംബാംഗങ്ങളെ മത്സരപരീക്ഷകള്‍ക്ക് സജ്ജരാക്കാന്‍ എന്‍ എസ് എസ് പദ്ധതി തയ്യാറാക്കുന്നു




കൂത്താട്ടുകുളം: ആനുകാലിക വിഷയങ്ങളെ ആസ്​പദമാക്കി പൊതുചര്‍ച്ചകള്‍ സംഘടിപ്പിച്ച് പൊതുവിജ്ഞാനസമ്പാദനത്തിന് കരയോഗങ്ങള്‍ വേദിയൊരുക്കുന്നു. വിവിധ മത്സര പരീക്ഷകള്‍ക്ക് കുടുംബാംഗങ്ങളെ സജ്ജരാക്കുന്നതിനും എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പദ്ധതി തയ്യാറാക്കുന്നു.
കോഴിപ്പിള്ളി എസ്ആര്‍വി എന്‍എസ്എസ് കരയോഗത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ കമ്മിറ്റിയംഗം എ.ബി.ജനാര്‍ദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എന്‍.മഹേഷ്, കെ.ജെ. ആനന്ദ്കുമാര്‍, വി.യദുകൃഷ്ണന്‍, എ.ആര്‍.വിഷ്ണു എന്നിവര്‍ക്ക് വിദ്യാദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ എന്‍എസ്എസ് പ്രതിനിധിസഭാംഗം കെ.എന്‍.രാമന്‍ നായര്‍ വിതരണം ചെയ്തു. യൂണിയന്‍ കമ്മിറ്റിയംഗം ആര്‍.ശ്യാംദാസ് ചികിത്സാ സഹായം വിതരണം നടത്തി.
കെ.കെ.മോഹനന്‍, ടി.പി.ഗോപിനാഥന്‍, കെ.എന്‍.മുരളീധരന്‍ നായര്‍, പ്രസന്ന നാരായണന്‍, ജയന്‍ വി. നായര്‍, ബിനീഷ് എസ് കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment