Wednesday, June 11, 2014

കണ്ണാടി എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു





കണ്ണാടി: പടിഞ്ഞാറ് 837-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 78-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ശ്രീഭദ്ര എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്നു. കുട്ടനാട് താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണപ്പണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് എം.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. പൊന്നപ്പന്‍ നായര്‍, സെക്രട്ടറി പി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്ക്, കുട, പേന എന്നിവയും എന്‍ഡോവ്‌മെന്റുകളും യൂണിയന്‍ പ്രസിഡന്റ് വിതരണം ചെയ്തു. 'കുടുംബജീവിതത്തില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രൊഫ. ഗീത ക്ലാസ്സെടുത്തു. എസ്. കൃഷ്ണകുമാര്‍, വിലാസിനിയമ്മ, മിനി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment