വടക്കാഞ്ചേരി : മന്നത്ത് പത്മനാഭന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് അദ്ധ്യക്ഷനായി. 91,81,168 രൂപ വരവും ചെലവുംപ്രതീക്ഷിക്കുന്ന 2014-15 വാര്‍ഷിക ബജറ്റ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. കേന്ദ്രത്തില്‍ പിന്നാക്ക വികസന കമ്മീഷന്‍ രൂപവത്കരിക്കണമെന്നും സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണത്തോത് ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആര്‍ജവത്തോടെ സംഘടനയെ നയിക്കുന്ന ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ യോഗം അനുമോദിച്ചു. കെ.രവീന്ദ്രന്‍, എ.പത്മനാഭന്‍നായര്‍, ഇ.കെ. രാമന്‍നായര്‍, പി.എം. പ്രകാശ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment