മഹാദേവികാട്: മഹാദേവിവിലാസം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം യൂണിയന്‍ വൈസ് പ്രസിഡന്റ്് ഡോ. കെ.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. നോട്ട്ബുക്ക് വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം വാര്‍ധക്യകാല പെന്‍ഷന്‍ വിതരണം എന്നിവയും നടന്നു.
കരയോഗം പ്രസിഡന്റ് കെ.ജി. മുരളീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. കെ. അനില്‍കുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് തുളസി കൃഷ്ണ, യൂണിയന്‍ കമ്മിറ്റി അംഗം എസ്.കെ. ജയകുമാര്‍, കരുവാറ്റ ചന്ദ്രബാബു, രുക്മിണിയമ്മ, ശ്രീകുമാരി, എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment