Friday, June 6, 2014

മട്ടന്നൂര്‍ എന്‍ .എസ് .എസ് . കരയോഗമന്ദിരം ഉദ്ഘാടനം എട്ടിന്‌





മട്ടന്നൂര്‍: എന്‍.എസ്.എസ്. മട്ടന്നൂര്‍ കരയോഗമന്ദിരത്തിന്റെ ഉദ്ഘാടനം ജൂണ്‍ എട്ടിന് രാവിലെ 10.30ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി. ഉദയഭാനു നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ ഡോ. പുതുശ്ശേരി നാരായണന്‍ നമ്പ്യാര്‍, കെ.പി.മുരളീധരന്‍, വി.ബാലകൃഷ്ണ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment