കോലഞ്ചേരി: വെങ്കിട ഭക്താനന്ദപുരം 5120-ാം നമ്പര്‍ ശ്രീഭദ്ര വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ പി.കെ. നാരായണപ്പണിക്കര്‍ സ്മാരക ശതാബ്ദി മന്ദിരം തുറന്നു.
ആയിരം ചതുരശ്രയടി വലിപ്പത്തില്‍ ഓഫീസ്, ഹാള്‍ ഉള്‍പ്പെടെ നാല് മുറികളാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്റെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്‍ മന്ദിരം ഉദ്ഘാടനം ചെയ്തു. മേഖലാ കണ്‍വീനര്‍ സി. ശ്രീനി, കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍, പി. ഗോപാലകൃഷ്ണന്‍ നായര്‍, ഡോ. കെ.എസ്.പി. നമ്പൂതിരിപ്പാട്, ഗ്രാമപഞ്ചായത്ത് അംഗം ധന്യ രവി എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment